45 കോടിയിലധികം കാഴ്ചക്കാര്‍; അല്ലു അര്‍ജുന്റെ ബുട്ട ബൊമ്മ ഗാനത്തിന് ഇപ്പോഴും ആസ്വാദകര്‍

November 27, 2020
Butta Bomma Full Video Song

ചില പാട്ടുകള്‍ അങ്ങനെയാണ്, ദേശത്തിന്റെയും ഭാഷയുടേയും എല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ച് ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുന്നു. കാലങ്ങള്‍ ഏറെ പിന്നിട്ടാലും അത്തരം പാട്ടുകള്‍ പ്രേക്ഷക മനസ്സില്‍ നിന്നും വിട്ടകലില്ല. ഇത്തരത്തിലൊന്നാണ് ബുട്ട ബൊമ്മ ഗാനവും.

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായെത്തിയ ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പാട്ട് പ്രേമികള്‍ക്കൊപ്പം തന്നെ ഡാന്‍സ് പ്രേമികള്‍ക്കിടയിലും മികച്ച സ്വീകാര്യത നേടിയിരുന്നു ഈ ഗാനം. ദൃശ്യഭംഗിയിലും ഈ ഗാനം ഏറെ മികച്ചു നില്‍ക്കുന്നു.

Read more: അമ്മയുടെ ഫോണ്‍ കൈയില്‍ കിട്ടി; ഇഷ്ടഭക്ഷണങ്ങളെല്ലാം ഓര്‍ഡര്‍ ചെയ്ത് കുഞ്ഞുമകന്‍

മലയാളികളുടെ പ്രിയതാരം ജയറാമും ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തി. ജയറാമിന് പുറമെ മലയാളി താരം ഗോവിന്ദ് പത്മസൂര്യയെയും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. നിവേദ പേതുരാജ്, തബു, സുശാന്ത്, നവ്ദീപ്, രാഹുല്‍ രാമകൃഷ്ണ, ബ്രഹ്‌മാജി, മുരളി ശര്‍മ്മ, ഹര്‍ഷ വര്‍ധന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തി. ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.

Story highlights: Butta Bomma Full Video Song