അദിതി റാവുവിനും കാജലിനുമൊപ്പം ദുൽഖർ സൽമാൻ; ‘ഹേയ് സിനാമിക’ ചിത്രീകരണം ആരംഭിച്ചു

November 7, 2020

തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരെ നേടിയെടുത്ത ചലച്ചിത്രതാരമാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, തമിഴും തെലുങ്കും കടന്ന് ബോളിവുഡിലും അരങ്ങേറ്റം കുറിച്ച താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നതും. ഇപ്പോഴിതാ ‘കണ്ണും കണ്ണും കൊള്ളൈയടിത്താൽ’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ദുൽഖർ നായകനാകുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.

‘ഹേയ് സിനാമിക’ നേരത്തെ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ചിത്രീകരണം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ് സിനിമ. കൊറിയോഗ്രാഫർ ബൃന്ദ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാരായി വേഷമിടുന്നത്.

Read also:ഇത്തവണയും കപ്പില്ലാതെ ബാംഗ്ലൂർ പുറത്തേക്ക്; കലാശപോരാട്ടങ്ങൾക്ക് ഒരുങ്ങി ഹൈദരാബാദ്

റിലയൻസ് എന്റർടൈന്മെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. പ്രീത ജയരാമൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. അതേസമയം കൊറിയോഗ്രാഫർ ബൃന്ദ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാലോകം. കാക്ക കാക്ക, വാരണം ആയിരം, കടൽ, പികെ,തെരി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കൊപ്പം മലയാളത്തിൽ ബിഗ് ബ്രദർ, ആദ്യരാത്രി, അതിരൻ, മധുരരാജ  തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് കൊറിയോഗ്രാഫി ഒരുക്കിയത് ബൃന്ദയാണ്.

Story Highlights:dulquer salmaan hey sinamika