മഞ്ഞ് പുതച്ച് ഹിമാചല്‍ താഴ്‌വരകൾ- ചിത്രങ്ങളും വീഡിയോയും ശ്രദ്ധേയമാകുന്നു

November 6, 2020
First Snowfall in Himachal Pradesh

നവംബര്‍ ആരംഭിച്ചതോടെ മഞ്ഞിന്റെ പുതപ്പണിഞ്ഞു തുടങ്ങി ഹിമാചല്‍ പ്രദേശ്. മഞ്ഞു പുതച്ചു നില്‍ക്കുന്ന മലനിരകളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

ഒക്ടോബര്‍ 31-നായിരുന്നു ഹിമാചല്‍ പ്രദേശില്‍ സീസണിലെ ആദ്യത്തെ മഞ്ഞു വീഴ്ച. ലോഹോള്‍ സ്പിറ്റി ജില്ലയിലെ കീലോങ്ങിലായിരുന്നു മഞ്ഞു വീഴ്ചയുണ്ടായത്. 8 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടെ കാലവസ്ഥ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തിയ താപനില.

Read more: കേന്ദ്രകഥാപാത്രങ്ങളായി നിവിന്‍ പോളിയും ഗ്രേസ് ആന്റണിയും; കനകം കാമിനി കലഹം ആരംഭിച്ചു

കെട്ടിടങ്ങളും പുല്‍ത്തകിടികളും വീടുകളുമെല്ലാം മഞ്ഞു കൊണ്ട് നിറഞ്ഞു നില്‍ക്കുകയാണ് വൈറലാകുന്ന ചിത്രങ്ങളില്‍. അതേസമയം മഞ്ഞു വീഴ്ച ശക്തമായതിനാല്‍ ഗാതഗതത്തിന് തടസ്സം നേരിട്ടു. റോഡുകളെല്ലാം മഞ്ഞുവീണ് കിടക്കുകയാണ്.

Story highlights: First Snowfall in Himachal Pradesh