‘ലോകത്തിനായി അപ്പ കരുതിവെച്ചിരിക്കുന്നതൊക്കെ കാണാൻ ഇനിയും കാത്തിരിക്കാനാകില്ല’- കമൽഹാസന് പിറന്നാൾ ആശംസിച്ച് ശ്രുതി ഹാസൻ

November 7, 2020

66-ാം ജന്മദിനത്തിന്റെ നിറവിലാണ് നടൻ കമൽ ഹാസൻ. ആരാധകർ സമൂഹമാധ്യമങ്ങളിൽ ആശംസകളുമായി സജീവമാണ്. മകളും നടിയുമായ ശ്രുതി ഹാസൻ അച്ഛനൊപ്പമുള്ള പഴയൊരു ചിത്രത്തിനൊപ്പം ഹൃദ്യമായ ആശംസയാണ് അറിയിച്ചിരിക്കുന്നത്. പിറന്നാൾ ദിനത്തിൽ പപ്പയുമൊത്തുള്ള ബാല്യകാല ചിത്രമാണ് ശ്രുതി പോസ്റ്റ് ചെയ്തത്. ‘എന്റെ ബാപ്പുജിക്ക്.. അപ്പാ, ജന്മദിനാശംസകൾ, ലോകത്തിനായി അപ്പ കരുതിവെച്ചിരിക്കുന്നതൊക്കെ കാണാൻ ഇനിയും കാത്തിരിക്കാനാകില്ല’- ശ്രുതി കുറിക്കുന്നു.

1954-ലാണ് കമലഹാസൻ ജനിച്ചത്. പരമക്കുടിയിൽ നിന്നാണ് കമലഹാസന്റെ കുടുംബം ചെന്നൈയിൽ എത്തുകയായിരുന്നു. 1960-ൽ ജമിനി ഗണേശനും സാവിത്രിക്കും ഒപ്പമാണ് എ.വി.എമ്മിന്റെ കളത്തൂർ കണ്ണമ്മ ചിത്രത്തിലൂടെ ആറാം വയസ്സിൽ കമലഹാസൻ ചലച്ചിത്ര രംഗത്ത് എത്തിയത്. ഭീംസിങ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാലനടനുള്ള ദേശീയ അവാർഡും നേടി.

ബാലതാരമായി തിളങ്ങിയതിന് ശേഷം, നീണ്ട ഇടവേളയെടുത്ത കമൽഹാസൻ സാങ്കേതിക രംഗത്തേക്കാണ് പിന്നീട് മടങ്ങിയെത്തിയത്. കോറിയോഗ്രാഫറായും സഹനടനായും പ്രവവർത്തിച്ചു. മലയാള സിനിമയിൽ ഒട്ടേറെ ചിത്രങ്ങളിൽ കമൽഹാസൻ വേഷമിട്ടു.

Read More: ‘ഒറ്റയാക്കാതെ, ഹൃദയത്തിലും മനസിലും നീണാൾ വാഴ്ക നീ’; സുധാകരൻ മാഷിന്റെ ജന്മദിനത്തിൽ ഷിൽന

പിന്നീട് തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരുള്ള ചലച്ചിത്ര താരമായി മാറി കമൽ ഹാസൻ. താരത്തിന്റെ ഓരോ സിനിമ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ ‘ഒരിക്കല്‍ അവിടെ ഒരു പ്രേതം ജീവിച്ചിരുന്നു’ എന്ന ചിത്രത്തിലാണ് ഇന്ത്യൻ 2 എന്ന സിനിമയ്ക്ക് ശേഷം കമൽഹാസൻ വേഷമിടുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമ നിര്‍മിക്കുന്നത് കമല്‍ ഹാസന്റെ രാജ്‍കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ്.

Story highlights- kamalhassan birthday