‘സ്വപ്ന സാക്ഷാത്കാരത്തിന് നാലുവയസ്’- മനസുതുറന്ന് മഞ്ജിമ മോഹൻ

November 11, 2020

ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് മഞ്ജിമ മോഹൻ. നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച മഞ്ജിമതമിഴ് സിനിമാ ലോകത്താണ് ശ്രദ്ധേയയായത്. 2016ൽ സിമ്പുവിന്റെ നായികയായി ഗൗതം മേനോൻ ചിത്രത്തിൽ അഭിനയിച്ചതോടെയാണ് മഞ്ജിമ ശ്രദ്ധിക്കപ്പെട്ടത്. റൊമാന്റിക് ആക്ഷൻ ത്രില്ലറായ അച്ചം എൻപതു മടമയെടാ’ എന്ന ചിത്രം നാലുവർഷം പൂർത്തിയാക്കുന്ന വേളയിൽ സിനിമയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മഞ്ജിമ മോഹൻ.

‘നിങ്ങൾക്ക് പൂർണ്ണഹൃദയത്തോടെ എന്തെങ്കിലും ആവശ്യമുള്ളപ്പോൾ, അത് സാക്ഷാത്കരിക്കാൻ പ്രപഞ്ചം തന്നെ ഒപ്പം നില്കുന്നു’ എന്ന കുറിപ്പിനൊപ്പമാണ് ‘അച്ചം എൻപതു മടമയെടാ’ ഓർമ്മകൾ മഞ്ജിമ പങ്കുവയ്ക്കുന്നത്.

‘2012ൽ ഗൗതം മേനോൻ സാറിനെ ഒരു റെസ്റ്റോറന്റിൽ വെച്ച് ഞാൻ കണ്ടു, ഒരു ദിവസം ഞാൻ ഒരു ജിവിഎം പ്രോജക്റ്റിന്റെ ഭാഗമാകുമെന്ന് അന്ന് ഞാൻ എന്റെ കോളേജ് സുഹൃത്തുക്കളോട് പറഞ്ഞു. മൂന്നു വർഷത്തിനുശേഷം, അത് യാഥാർത്ഥ്യമായി’- മഞ്ജിമ കുറിക്കുന്നു.

ആ ചിത്രത്തിലെ അഭിനയത്തിന് മഞ്ജിമ മോഹൻ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടിയിരുന്നു. തമിഴിൽ കാലത്തിൽ സന്തിപോം’, ‘തുഗ്ലക്ക് ദർബാർ’, ‘എഫ്.ഐ.ആർ’ എന്നീ ചിത്രങ്ങളാണ് മഞ്ജിമ നായികയായി റിലീസിന് തയ്യാറെടുക്കുന്നത്.

Read more: തിളങ്ങുന്ന ചർമ്മത്തിന് എളുപ്പത്തിൽ ഒരു സൗന്ദര്യക്കൂട്ട്- വീഡിയോ പങ്കുവെച്ച് നദിയ മൊയ്തു

തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയനടിയാണ് മഞ്ജിമ മോഹൻ. ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ മഞ്ജിമ വടക്കൻ സെൽഫിയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമ ലോകത്തേക്ക് ചേക്കേറിയ മഞ്ജിമ തന്റെ പുതിയ മലയാളം ചിത്രമായ ‘സം സം’ റിലീസ് ചെയ്യാൻ കാത്തിരിക്കുകയാണ്.

Story highlights- manjima mohan about acham yenpathu madamayeda