നയൻതാരയ്ക്ക് സർപ്രൈസ് ഒരുക്കി സഹോദരൻ; ശ്രദ്ധേയമായി ചിത്രങ്ങൾ

November 19, 2020

കഴിഞ്ഞ ദിവസമായിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പിറന്നാൾ. സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം നിരവധിപ്പേരാണ് താരത്തിന് വ്യത്യസ്ത രീതിയിലുള്ള പിറന്നാൾ ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ താരത്തിന് കുടുംബം ഒരുക്കിയ പിറന്നാൾ സർപ്രൈസാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അച്ഛനും അമ്മയും സഹോദരനും ചേർന്ന് നയൻതാരയ്‌ക്കായി ഒരുക്കിയ പിറന്നാൾ കേക്കും അലങ്കാരങ്ങളുമെല്ലാം ഉൾപ്പെടുന്ന ചിത്രങ്ങൾ നയൻതാരയുടെ സുഹൃത്ത് വിഘ്നേഷ് ശിവനാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

‘എത്ര മനോഹരം, സ്നേഹത്തിൽ പൊതിഞ്ഞ സർപ്രൈസ്. അമ്മ, അപ്പ, ലെനു കുര്യൻ. ഒരുപാട് സന്തോഷം.’–വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അതേസമയം പിറന്നാൾ ദിനത്തിൽ താരത്തിന്റെ രണ്ട് ചിത്രങ്ങളുടെ പോസ്റ്ററുകൾ റിലീസ് ചെയ്തിരുന്നു. ‘നിഴൽ ‘ടീം പിറന്നാൾ സ്പെഷ്യൽ പോസ്റ്റർ പങ്കുവെച്ചപ്പോൾ ‘നെട്രികൺ’ ടീം ടീസറാണ് പുറത്തുവിട്ടത്. വിഘ്‌നേഷ് ശിവൻ നിർമിക്കുന്ന നെട്രികൺ അന്ധയായ യുവതിയുടെ കഥയാണ് പങ്കുവയ്ക്കുന്നത്. സസ്പെൻസ് ത്രില്ലറാണ് ചിത്രമെന്ന് ടീസറിൽ നിന്നും വ്യക്തമാണ്.  ‘നെട്രികൺ’ നയൻതാരയുടെ 65-ാമത്തെ ചിത്രം കൂടിയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുൻപ് തന്നെ ശ്രദ്ധനേടിയിരുന്നു. 

Read also:അഭിനയ രംഗത്തേക്ക് ചുവടുവെച്ച് സാനിയ മിർസ; വെബ് സീരിസ് ഒരുങ്ങുന്നു

കുഞ്ചാക്കോ ബോബനൊപ്പം ‘നിഴൽ’ എന്ന മലയാളം ചിത്രത്തിലാണ് നയൻതാര ഇപ്പോൾ വേഷമിടുന്നത്. സംസ്ഥാന പുരസ്‌കാര ജേതാവായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് നിഴൽ.

Story Highlights:Nayanthara birthday surprise by family