‘എന്റെ പ്രിയപ്പെട്ട പെൺകുട്ടിയ്‌ക്കൊപ്പം’- ചിത്രങ്ങൾ പങ്കുവെച്ച് നസ്രിയ

November 16, 2020

ലോക്ക് ഡൗൺ പ്രതിസന്ധി സിനിമാ ലോകത്തെ ബാധിച്ചെങ്കിലും ആരാധകരുമായി ഇടപഴകാൻ സമൂഹമാധ്യമങ്ങളിൽ താരങ്ങൾ സജീവമാണ്. കുടുംബവിശേഷങ്ങളും സിനിമാ വിശേഷങ്ങളുമൊക്കെയായി ഒട്ടേറെ അഭിനേതാക്കൾ കൊവിഡ് കാലത്ത് സമൂഹമാധ്യമങ്ങളിൽ എത്തി. സുഹൃത്തുക്കൾക്കൊപ്പമുള്ള നിമിഷങ്ങളാണ് നസ്രിയ പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ, ഏറ്റവും പ്രിയപ്പെട്ട പെൺകുട്ടിയെ പരിചയപ്പെടുത്തുകയാണ് താരം.

അൽഫോൻസ് പുത്രന്റെ ഭാര്യ അലീനക്കൊപ്പമുള്ള ചിത്രങ്ങളാണ് നസ്രിയ പങ്കുവയ്ക്കുന്നത്. എന്റെ പ്രിയ പെൺകുട്ടിക്കൊപ്പമുള്ള ദീപാവലി എന്നാണ് ചിത്രങ്ങൾക്കൊപ്പം നസ്രിയ കുറിക്കുന്നത്. അലീനയോടൊപ്പമുള്ള ചിത്രങ്ങൾ മുൻപും നസ്രിയ പങ്കുവെച്ചിരുന്നു. അലീന, ദുൽഖർ സൽമാന്റെ ഭാര്യ അമാൽ സുൽഫി എന്നിവരാണ് നസ്രിയയുടെ അടുത്ത സുഹൃത്തുക്കൾ. അലീനയ്‌ക്കൊപ്പമുള്ള യാത്രകളുടെയും ആഘോഷങ്ങളുടേയുമെല്ലാം ചിത്രങ്ങൾ നസ്രിയ മുൻപും പങ്കുവെച്ചിട്ടുണ്ട്.

അടുത്തിടെ അൽഫോൺസ് പുത്രന്റെയും അലീനയുടെയും മകളുടെ ജന്മദിന ആഘോഷത്തിൽ നസ്രിയയും കുടുംബവും പങ്കെടുത്തിരുന്നു. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും നസ്രിയ പങ്കുവെച്ചിരുന്നു. അതേസമയം, രണ്ടാം വരവിൽ, ഫഹദിനൊപ്പം ട്രാൻസ് എന്ന ചിത്രത്തിലാണ് നസ്രിയ അഭിനയിച്ചത്. നസ്രിയയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം മണിയറയിലെ അശോകനാണ്. ചിത്രത്തിൽ ഗസ്റ്റ് റോളിലാണ് നസ്രിയ എത്തിയത്.

Read More: ഇന്ത്യയില്‍ 30,548 പേര്‍ക്ക് കൂടി കൊവിഡ്; നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

ഇപ്പോഴിതാ, നാനിയുടെ നായികയായി തെലുങ്കിലേക്ക് ചേക്കേറുകയാണ് പ്രിയനടി.വിവേക് ​​ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നസ്രിയ നാനിയുടെ നായികയായി എത്തുന്നത്. മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായാണ് ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. 

Story highlights- nazriya about her best friend