‘ഇതായിരുന്നു ഉണ്ണിമായയുടെ ക്യാരക്ടര്‍ ലുക്ക്’; മാമാങ്കം ഓര്‍മ്മകളില്‍ പ്രാചി തെഹ്ലാന്‍

November 20, 2020
Prachi Tehlan shared character photo of Unnimaya

മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തിയ ചിത്രമാണ് മാമാങ്കം. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ പ്രാചി തെഹ്ലാനും പ്രധാന കഥാപാത്രമായി എത്തി. മികച്ച സ്വീകാര്യതയാണ് താരത്തിന്റെ അഭിനയമികവിന് മലയാളി പ്രേക്ഷകര്‍ നല്‍കിയതും. ഇപ്പോഴിതാ മാമാങ്കത്തിലെ തന്റെ കഥാപാത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രാചി തെഹ്ലാന്‍.

ഉണ്ണിമായ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ലുക്കും ഉണ്ണിമായ ആയി മാറിയ പ്രാചി തെഹ്ലാന്റെ മേക്കോവര്‍ ചിത്രവുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. എം പദ്മകുമാറാണ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍, അനു സിത്താര, ഇനിയ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നു ചിത്രത്തില്‍.

Read more: ഹോളിവുഡിൽ സജീവമായി പ്രിയങ്ക ചോപ്ര; ശ്രദ്ധേയമായി പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ

വള്ളുവനാടിന്റെ ചരിത്രമാണ് ‘മാമാങ്കം’ എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മാണം. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത്.

Story highlights: Prachi Tehlan shared character photo of Unnimaya