‘ഐക്യത്തിലേക്ക് നയിക്കുന്ന പ്രസിഡന്റാകും’; നന്ദി പറഞ്ഞ് ജോ ബൈഡന്‍

November 8, 2020
President elect Joe Biden address US

യുഎസിന്റെ 46-ാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ നന്ദി പറഞ്ഞ് ജോ ബൈഡന്‍. ഭിന്നിപ്പിക്കുന്നതല്ല മറിച്ച് ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും താനെന്ന് ജോ ബൈഡന്‍ പറഞ്ഞു. ബ്ലൂ സ്റ്റേറ്റ്, റെഡ് സ്റ്റ് എന്നിങ്ങനെ കാണാതെ യുണൈറ്റ്ഡ് സ്റ്റേസ് ആയി രാജ്യത്തെ കാണും. രാജ്യത്തിന്റെ വിശ്വാസം സംരക്ഷിക്കുവാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായകൂടിയ വ്യക്തികൂടിയാണ് ബൈഡന്‍. രണ്ട് തവണ യുഎസ് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് വിജയത്തില്‍ അദ്ദേഹം ജനങ്ങളോട് നന്ദി പറയുകയും ചെയ്തു.

മൂന്നു ദിവസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ടാണ് ജോ ബൈഡന്‍ യു എസ് പ്രസിഡന്റായ പ്രഖ്യാപനം പുറത്തെത്തിയത്. ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായിരുന്നു ഇദ്ദേഹം. ഇന്ത്യന്‍ വംശജയായ കമല ഹാരിസ് ആണ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

Story highlights: President elect Joe Biden address US