ഖാൻമാർ വീണ്ടും ഒന്നിക്കുന്നു; ഷാരൂഖ് ചിത്രത്തിൽ വേഷമിടാൻ സൽമാൻ ഖാൻ

November 6, 2020

2018ൽ പുറത്തിറങ്ങിയ സിറോ എന്ന ചിത്രത്തിന്റെ പരാജയത്തോടെ സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്തിരിക്കുകയാണ് ഷാരൂഖ് ഖാൻ. രണ്ടു വർഷത്തിന് ശേഷം സിനിമയിലേക്ക് മടങ്ങിയെത്താൻ ഷാരൂഖ് ഖാൻ തയ്യാറെടുക്കുമ്പോൾ ഒട്ടേറെ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

ഷാരൂഖ് ഖാൻ തന്റെ അടുത്ത ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പത്താൻ എന്ന സിനിമയിലൂടെയാണ് ഇടവേളയ്ക്ക് ശേഷമുള്ള വരവ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോൺ എബ്രഹാം വില്ലനായെത്തുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ നായികയായി അഭിനയിക്കും. അതേസമയം, സൽമാൻ ഖാനും ഷാരൂഖ് ഖാനൊപ്പം പുതിയ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

റിപ്പോർട്ടുകൾ പ്രകാരം സൽമാൻ ഖാൻ ചിത്രത്തിൽ അതിഥി വേഷത്തിൽ അഭിനയിക്കും. ‘സീറോ’ എന്ന സിനിമയിലും ഒരു അതിഥി വേഷത്തിലാണ് സൽമാൻ ഖാൻ എത്തിയിരുന്നു. ഇരുവരും ഒട്ടേറെ ചിത്രങ്ങളിൽ അതിഥി വേഷങ്ങളിൽ എത്തിയിട്ടുണ്ട്.

Read More: കൂളിങ് ഗ്ലാസും മാസ്കും ധരിച്ച് മാസ്സായി മഞ്ജു വാര്യർ- വീഡിയോ

ഷാരൂഖിന്റെ ‘കുച്ച് കുച്ച് ഹോതാ ഹേ’, ‘ഓം ശാന്തി ഓം’ എന്നീ ചിത്രങ്ങളിൽ സൽമാൻ എത്തിയപ്പോൾ, ‘ഹാർ ദിൽ ജോ പ്യാർ കരേഗ’, ‘ട്യൂബ്‌ലൈറ്റ്’ എന്നീ ചിത്രങ്ങളിൽ ഷാരൂഖും സൽമാൻ ഖാന്‌ വേണ്ടി അതിഥി വേഷത്തിൽ എത്തി. അതേസമയം, ഈ ചിത്രത്തിന് പുറമെ ആറ്റ്ലി ചിത്രവും, രാജ്‌കുമാർ ഹിരാനി ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Read More: Salman Khan and Shah Rukh Khan to reunite on-screen again