സഹായങ്ങൾക്ക് കാത്തുനിൽക്കാതെ തവസി യാത്രയായി- കാൻസർ ബാധിതനായ തമിഴ് താരം അന്തരിച്ചു

November 24, 2020

കാൻസർ ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്ന തമിഴ് ഹാസ്യ താരം തവസി അന്തരിച്ചു. മധുരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോമഡി വേഷങ്ങളിലും വില്ലൻ റോളുകളിലും ഒരുപോലെ തിളങ്ങിയ നടനാണ് തവസി.

അടുത്തിടെയാണ് കാൻസർ ബാധിതനാണെന്നും ചികിൽസിക്കാൻ പണമില്ലെന്നും അറിയിച്ചുകൊണ്ട് സഹായമഭ്യർത്ഥിച്ച് തവസിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. വീഡിയോയിൽ കണ്ടാൽ തിരിച്ചറിയാൻ പോലും സാധിക്കാത്ത രൂപമായി കഴിഞ്ഞിരുന്നു. ഏറെ നൊമ്പരമുണർത്തിയ വീഡിയോക്ക് പിന്നാലെ നിരവധി സഹായങ്ങൾ തവസിയെ തേടിയെത്തി.

Read More: ഇസഹാക്കിനെ ചേർത്തുപിടിച്ച് നയൻ‌താര- മനോഹരചിത്രം പങ്കുവെച്ച് താരങ്ങൾ

അദ്ദേഹത്തിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ട തിരുപ്പറൻകുൻട്രം എംഎൽഎയും, തവസി ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയുടെ ഉടമയുമായ ഡോ. പി ശരവണൻ തവസിക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ചിരുന്നു. രജനീകാന്തും നടൻ ശിവകാർത്തിയേകനും സഹായത്തിനായി മുന്നോട്ട് വന്നിരുന്നു. 2013-ൽ ശിവകാർത്തികേയൻ നായകനായിരുന്ന ‘വരുത്തപ്പെടാത വാലിബർ സംഘം’ എന്ന സിനിമയിലെ തവസിയുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.

Story highlights- Tamil actor tavasi passed away