’18 പേജസ്’ ചിത്രീകരണ തിരക്കിലേക്ക് ചേക്കേറി അനുപമ പരമേശ്വരൻ

December 4, 2020

അനുപമ പരമേശ്വരൻ നായികയായി എത്തുന്ന 18 പേജസ് ചിത്രീകരണം ആരംഭിച്ചു. പൽനതി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥയുടെ നായികയായാണ് അനുപമ വേഷമിടുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള വിശേഷങ്ങൾ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി അനുപമ പങ്കുവെച്ചിരുന്നു. ലൊക്കേഷൻ ചിത്രത്തിനൊപ്പം മുൻപൊന്നുമില്ലാത്തവിധം ആവേശത്തിലാണെന്നും നടി കുറിച്ചിരുന്നു.

ജി‌എ 2 പിക്ചേഴ്സിന്റെ ബാനറിൽ ബണ്ണി വാസും അല്ലു അരവിന്ദും ചേർന്ന് നിർമ്മിക്കുന്ന ’18 പേജസിന്റെ കഥയും തിരക്കഥയും രചിക്കുന്നത് സംവിധായകൻ സുകുമാറാണ്. ഗോപി സുന്ദറാണ് സംഗീതം ഒരുക്കുന്നത്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ‘അ ആ’ എന്ന ചിത്രത്തിലൂടെയാണ് അനുപമ തെലുങ്കിൽ ശ്രദ്ധ നേടിയത്. ബോക്സോഫീസിൽ ഈ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. പ്രേമം, ശതമാനം ഭവതി, കൃഷ്ണാർജുന യുധം, തേജ് ഐ ലവ് യു, ഹലോ ഗുരു പ്രേമ കോസമെ, രക്ഷസുടു തുടങ്ങിയ ചിത്രങ്ങളിൽ അനുപമ അഭിനയിച്ചിട്ടുണ്ട്.

അതേസമയം, തമിഴിൽ അഥർവയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന പ്രണയ ചിത്രമാണ് ‘തള്ളി പോകതെയ്’. തെലുങ്ക് ചിത്രമായ ‘നിനു കോരി’ എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘തള്ളി പോകതെയ്’. സമൂഹത്തിന്റെ വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രം പങ്കുവയ്ക്കുന്നത്. ചിത്രത്തിന്റെ ടീസറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

Read More: ‘മാതൃത്വമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയം’- സമീറ റെഡ്‌ഡി

ഇത് അനുപമയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ്. കൊടി എന്ന ചിത്രത്തിൽ ധനുഷിന്റെ നായികയായാണ് തമിഴകത്ത് അനുപമ അരങ്ങേറ്റം കുറിച്ചത്. ‘മണിയറയിലെ അശോകനാണ് അനുപമ പരമേശ്വരൻ നായികയായി റിലീസ് ചെയ്ത ചിത്രം. ചിത്രത്തിന്റെ സഹ സംവിധായിക കൂടിയായിരുന്നു നടി.

Story highlights- Anupama Parameswaran joins the sets of Nikhil Siddhartha starrer 18 Pages