”അല്ലിയുമായിരുന്ന് ക്ലൌസ് കാണൂവെന്ന്” സംവിധായകന്‍; മനസ്സു നിറയെ ‘കുരുതി’ ആണെന്ന് സുപ്രിയയുടെ മറുപടി

December 2, 2020
Director Manu Warrier comment to Suprya's Instagram post

ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും ചലച്ചിത്ര നിര്‍മാണ മേഖലയില്‍ സജീവവുമായ സുപ്രിയ. മകള്‍ അലംകൃത എന്ന അല്ലി, സാന്റ ക്ലോസിന് എഴുതിയ ഒരു കത്തിന്റെ ചിത്രം സുപ്രിയ പങ്കുവെച്ചിരുന്നു. ഇതിന് ഒരു സംവിധായകന്‍ നല്‍കിയ കമന്റും അതിന് സുപ്രിയ നല്‍കിയ മറുപടിയും ശ്രദ്ധ നേടുന്നു.

ക്രിസ്മസ്‌കാലത്ത് സാന്റാക്ലോസില്‍ നിന്നും സമ്മാനം പ്രിതീക്ഷിക്കുന്നു എന്ന തരത്തിലുള്ള അല്ലിയുടെ കത്താണ് സുപ്രിയ പങ്കുവെച്ചത്. ഇതിന് സംവിധായകന്‍ മനു വാര്യര്‍ നല്‍കിയ കമന്റാകട്ടെ ‘മകളുമായി നെറ്റ്ഫ്‌ലിക്സ്ലില്‍ ക്ലൌസ് കാണാനും.’ ഇതിന് സുപ്രിയ നല്‍കിയ മറുപടി ‘നിലവില്‍ മനസ്സില്‍ കുരുതി മാത്രമാണ്’ എന്നായിരുന്നു.

Read more: മോഹൻലാലിൻറെ പുതിയ ലുക്കിന് രസകരമായ കമന്റുമായി ശോഭന; ഏറ്റെടുത്ത് ആരാധകർ

പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ സംവിധാനം നിര്‍വിക്കുന്ന പുതിയ ചിത്രമാണ് കുരുതി. ‘കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനനാണ് നിര്‍മിക്കുന്നത്. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights: Director Manu Warrier comment to Suprya’s Instagram post