നടനവിസ്മയത്തിനും ആരാധകർക്കും ഫ്‌ളവേഴ്‌സ് ചാനലിന്റെ സ്നേഹോപഹാരം- ശ്രദ്ധനേടി ‘മോഹൻലാൽ ആന്തം’

December 18, 2020

നാലുപതിറ്റാണ്ടായി മലയാളികളെ തുടർച്ചയായി ആവേശത്തിലാഴ്ത്തിയ ഒരു താരമുണ്ടെങ്കിൽ അത് മോഹൻലാൽ മാത്രമാണ്. വർഷങ്ങൾ പോയതറിയാതെ ഓരോ കഥാപാത്രങ്ങളിലൂടെയും വിസ്മയിപ്പിച്ച മോഹൻലാൽ എന്നും പ്രേക്ഷകർക്ക് ഒരു ഉത്സവമാണ്. ഈ ക്രിസ്‌മസ്‌ രാവിൽ ഫ്‌ളവേഴ്‌സ് പ്രേക്ഷകർക്കൊപ്പം പ്രിയതാരം ആഘോഷിക്കാനെത്തുകയാണ്. അതിനു മുന്നോടിയായി മോഹൻലാലിനും ആരാധകർക്കുമായി ഫ്‌ളവേഴ്സ് ചാനൽ ഒരുക്കിയ ‘മോഹൻലാൽ ആന്തം’ എത്തി.

ഡിസംബർ 24, 25 തീയതികളിൽ വൈകിട്ട് 6.30നാണ് മലയാള സിനിമയുടെ അഭിമാനതാരം ‘മൈജി ഉത്സവം വിത്ത് ലാലേട്ടന്‍ ഷോ’യിലൂടെ അമ്പരപ്പിക്കാൻ എത്തുന്നത്. ആഘോഷരാവുകൾക്ക് മുന്നോടിയായി ഫ്‌ളവേഴ്‌സ് ഒരുക്കിയ സ്നേഹോപഹാരമാണ് മോഹൻലാൽ ആന്തം.

ഹരിനാരായണന്‍ എഴുതി പ്രകാശ് അലക്സ് സംഗീതം പകർന്ന മോഹൻലാൽ ഫ്ളവേഴ്സ് ആന്തം വൈകീട്ട് 6 മണിക്ക് മോഹന്‍ലാലിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ താരം തന്നെയാണ് പുറത്തുവിട്ടത്.

മോഹൻലാലിൻറെ ഓരോ വരവും ഫ്‌ളവേഴ്‌സ് ചാനലിനൊപ്പം പ്രേക്ഷകർ ആഘോഷമാക്കിയിട്ടുണ്ട്. അതുല്യ ഭാവങ്ങളും, വേഷപ്പകർച്ചകളും കൊണ്ട് മലയാള സിനിമയുടെ അഭിമാനമായി മാറിയ ലാലേട്ടന്റെ വരവിനായി കാത്തിരിക്കുക..

Story highlights- MOHANLAL FLOWERS ANTHEM