പിങ്കിൽ മനോഹരിയായി നസ്രിയ; ശ്രദ്ധനേടി ചിത്രങ്ങൾ

December 30, 2020

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ സത്കാരത്തിൽ താരമായി നസ്രിയ. താര സമ്പന്നമായിരുന്ന ചടങ്ങിൽ നസ്രിയ വേഷവിധാനങ്ങൾകൊണ്ട് വേറിട്ടുനിന്നു. എല്ലാവരും കറുത്ത നിറത്തിൽ ഒരേ ഡ്രസ്സ് കോഡിൽ എത്തിയപ്പോൾ നസ്രിയ പിങ്ക് വസ്ത്രത്തിലാണ് തിളങ്ങിയത്. ഫഹദ് ഫാസിലിനൊപ്പമാണ് നസ്രിയ വിവാഹ സത്കാരത്തിൽ പങ്കെടുക്കാൻ എത്തിയത്.

ഫഹദ് ഫാസിലും നസ്രിയയും സത്കാര ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന വീഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറലായി കഴിഞ്ഞു. ഏറെക്കാലത്തിന് ശേഷം നസ്രിയയും ഫഹദ് ഫാസിലും ഒന്നിച്ച് പങ്കെടുക്കുന്ന ചടങ്ങായിരുന്നു വിവാഹ സത്കാര വേദി. മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങി വന്‍താരനിരയായിരുന്നു വിരുന്നില്‍ പങ്കെടുക്കാനെത്തിയത്. മോഹൻലാൽ വിവാഹ ചടങ്ങിലും സത്കാരത്തിലും കുടുംബ സമേതമാണ് പങ്കെടുത്തത്.

ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകള്‍ ഡോക്ടര്‍ അനീഷയുടെ വരന്‍ ഡോക്ടര്‍ എമില്‍ വിന്‍സെന്റാണ്. പെരുമ്പാവൂർ ചക്കിയത്ത് ഡോ വിൻസന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോക്‌ടർ എമിൽ ആണ് അനീഷയ്ക്ക് മിന്നു ചാർത്തിയത്. വിവാഹതോടനുബന്ധിച്ച് നടന്ന ചടങ്ങുകളെല്ലാം ശ്രദ്ധ നേടിയിരുന്നു. മോഹൻലാലും കുടുംബവുമായിരുന്നു അനീഷയുടെ വിവാഹത്തിലെ സജീവ താരങ്ങൾ.

Read More: മറ്റു മുട്ടകളെക്കാൾ കാടമുട്ടയ്ക്ക് എന്താണ് പ്രത്യേകത? അറിയാം

നവംബർ 29നായിരുന്നു അനീഷയുടെയും എമിലിന്റെയും മനസമ്മതം. ചടങ്ങിൽ കാർമികത്വം വഹിച്ചത് മോഹൻലാൽ ആയിരുന്നു. 1987 മുതൽ ആന്റണി പെരുമ്പാവൂരും മോഹൻലാലും തമ്മിൽ പരിചയമുണ്ട്. കുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ആ സൗഹൃദം അനീഷയുടെ വിവാഹ ചടങ്ങുകളിലെല്ലാം പ്രകടമായിരുന്നു.

Story highlights- nazria nazim latest photos