ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ സത്കാരത്തിൽ താരമായി നസ്രിയ. താര സമ്പന്നമായിരുന്ന ചടങ്ങിൽ നസ്രിയ വേഷവിധാനങ്ങൾകൊണ്ട് വേറിട്ടുനിന്നു. എല്ലാവരും കറുത്ത നിറത്തിൽ ഒരേ ഡ്രസ്സ് കോഡിൽ എത്തിയപ്പോൾ നസ്രിയ പിങ്ക് വസ്ത്രത്തിലാണ് തിളങ്ങിയത്. ഫഹദ് ഫാസിലിനൊപ്പമാണ് നസ്രിയ വിവാഹ സത്കാരത്തിൽ പങ്കെടുക്കാൻ എത്തിയത്.
ഫഹദ് ഫാസിലും നസ്രിയയും സത്കാര ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന വീഡിയോയും ചിത്രങ്ങളും...
ലോക്ക് ഡൗൺ പ്രതിസന്ധി സിനിമാ ലോകത്തെ ബാധിച്ചെങ്കിലും ആരാധകരുമായി ഇടപഴകാൻ സമൂഹമാധ്യമങ്ങളിൽ താരങ്ങൾ സജീവമാണ്. മലയാളികളുടെ ക്യൂട്ട് നായികയായ നസ്രിയയും ആരാധകരോട് സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. വിവാഹശേഷം നീണ്ട ഇടവേളയിലായിരുന്നു താരം. കൂടെ എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെ മടങ്ങി വന്നെങ്കിലും മികച്ച വേഷങ്ങൾക്കായി നീണ്ട കാത്തിരിപ്പിലാണ് നസ്രിയ. രണ്ടാം വരവിൽ തെലുങ്കിലേക്കും ചേക്കേറുകയാണ് താരം....
നസ്രിയ നായികയാകുന്ന ആദ്യ തെലുങ്ക് ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പങ്കുവെച്ച് അണിയറപ്രവർത്തകർ. 'അണ്ടെ സുന്ദരാനികി' എന്നാണ് നാനി നായകനായെത്തുന്ന ചിത്രത്തിന്റെ പേര്. വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായാണ് ഒരുങ്ങുന്നത്.
മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. നസ്രിയ തന്നെയായിരുന്നു പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചത്. ‘എന്റെ...
വിവാഹശേഷം നാലുവർഷത്തെ ഇടവേള കഴിഞ്ഞാണ് നസ്രിയ അഭിനയലോകത്തേക്ക് മടങ്ങിയെത്തിയത്. കൂടെ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായി എത്തിയ നസ്രിയ അടുത്തിടെ മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും എത്തിയിരുന്നു. രണ്ടാം വരവിൽ ഭാഷയുടെ അതിർവരമ്പുകൾ ഭേദിക്കുകയാണ് നസ്രിയ. നാനിയുടെ നായികയായി തെലുങ്കിലേക്ക് ചേക്കേറുകയാണ് പ്രിയനടി.
വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നസ്രിയ നാനിയുടെ...
മലയാള സിനിമയിലെ യുവ സംവിധായകനായ അൽഫോൺസ് പുത്രന്റെ മകളുടെ പിറന്നാൾ ആഘോഷ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഐനയ്ക്കും സഹോദരൻ ഏഥാനും വേണ്ടി കുടുംബം സംഘടിപ്പിച്ച ഒരു കുഞ്ഞു ജന്മദിനാഘോഷമാണ് വീഡിയോയിലുള്ളത്. 'ഐനയും ഏഥാനും - (രണ്ട്) 2 = നാല്' എന്ന് അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
വീഡിയോയിൽ നസ്രിയയുടെ കുടുംബവും അൽഫോൻസ് ഭാര്യാപിതാവായ ചലച്ചിത്ര...
കന്നഡ നടൻ ചിരഞ്ജീവി സാർജ വിടപറഞ്ഞിട്ട് ഒരു മാസം പിന്നിടുന്നു. ഇപ്പോഴും അപ്രതീക്ഷിതമായ മരണത്തിൽ നിന്നും മോചിതരായിട്ടില്ല ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്നയും കുടുംബവും. മേഖ്നയുമായും ചിരഞ്ജീവിയുമായും അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു നടി നസ്രിയ. ചിരഞ്ജീവിയുടെ മരണ വാർത്ത ഏറെ നൊമ്പരത്തോടെ നസ്രിയയും പങ്കുവെച്ചിരുന്നു.
ഇപ്പോൾ ചിരഞ്ജീവിക്കും മേഘ്‌നയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് നസ്രിയ. ഭായ്...
മലയാളികളുടെ പ്രിയ നടിയാണ് നസ്രിയ. വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും ഇടവേളയെടുത്തപ്പോൾ ഭർത്താവും നടനുമായ ഫഹദ് ഫാസിൽ ഏറ്റവുമധികം നേരിട്ട ചോദ്യം, നസ്രിയയുടെ മടങ്ങിവരവിനെക്കുറിച്ചായിരുന്നു. 'കൂടെ' എന്ന ചിത്രത്തിലൂടെ സ്ക്രീനിലേക്കും, 'വരത്തനി'ലൂടെ നിർമാണ രംഗത്തേക്കും നസ്രിയ എത്തി. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സിനിമാ വിശേഷങ്ങളും വീട്ടുവിശേഷങ്ങളുമായി സജീവമാണ് നടി.
...
നടി മേഘ്‌ന രാജിന്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സാർജയുടെ അകാല വിയോഗത്തിൽ ആദരാഞ്ജലിയർപ്പിച്ച് താരങ്ങൾ. മലയാളത്തിൽ നിന്നും പൃഥ്വിരാജ് സുകുമാരൻ, നസ്രിയ നസീം, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ചിരഞ്ജീവിക്ക് ആദരാഞ്ജലികൾ അറിയിച്ചത്.
'നിങ്ങളെ ഒരുപാട് മിസ് ചെയ്യും ഭായ്' എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്. 'ഈ ദുഃഖം അതിജീവിക്കാൻ മേഘ്‌നയ്ക്ക് സാധിക്കട്ടെ' എന്ന്...
തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു 'ബാംഗ്ലൂര്‍ ഡെയ്‌സ്'. പ്രണയത്തിന്റെയും കുടുംബബന്ധത്തിന്റെയും സൗഹൃദത്തിന്റേയുമെല്ലാം ആഴവും പരപ്പും ആവോളം ആവഹിച്ച സിനിമ. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി, നസ്രിയ നസീം, പാര്‍വതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം മലയാളികളുടെ കണ്ണും മനവും ഒരുപോലെ നിറച്ചു. അഞ്ജലി മേനോനാണ് 'ബാംഗ്ലൂര്‍ ഡെയ്‌സ്' എന്ന ചിത്രത്തിന്റെ...
മലയാളികളുടെ പ്രിയ താരജോഡിയാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരും സിനിമയിലും ജീവിതത്തിലും മികച്ച പങ്കാളികളാണ്. ഫഹദിന്റെ സിനിമ സ്വപ്നങ്ങൾക്ക് തുണയായി നസ്രിയയും, നസ്രിയയുടെ സിനിമ ജീവിതത്തിന് താങ്ങായി ഫഹദുമുണ്ട്.
ഇപ്പോൾ ലോക്ക് ഡൗൺ ദിനങ്ങളുടെ വിരസത നീക്കാൻ ഫോട്ടോഗ്രഫിയാണ് നസ്രിയ വിനോദമായി കണ്ടെത്തിയിരിക്കുന്നത്. ഫഹദ് ഫാസിലിന്റെയും പ്രിയപ്പെട്ട നായക്കുട്ടി ഓറിയോയുടെയും ഒരു ഫ്രേമിലുള്ള ബാൽക്കണി...
മലയാള സിനിമയിലെ ഇഷ്ടതാരങ്ങൾ മുഖ്യകഥാപാത്രമാകുന്ന ചിത്രമാണ് ഭ്രമം. പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ എന്നിവർക്കൊപ്പം മംമ്ത മോഹൻദാസ് കൂടി എത്തുന്ന ചിത്രം സംവിധാനം നിർവഹിക്കുന്നത് പ്രമുഖ...