‘ദുബായിലെ കളർഫുൾ ഡേയ്‌സ്’- ചിത്രങ്ങൾ പങ്കുവെച്ച് കീർത്തി സുരേഷ്

December 7, 2020

മഹാനടിയിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചതോടെ അന്യഭാഷയിലാണ് കീർത്തി സുരേഷിന് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്. ഇപ്പോൾ രംഗ് ദേയുടെ ഷൂട്ടിംഗിനായി ദുബായിലാണ് നടി. ഷൂട്ടിംഗിനിടയിൽ, കീർത്തി ദുബായിലെ സ്ഥലങ്ങൾ കാണുന്ന തിരക്കിലുമാണ്. ഇപ്പോഴിതാ, കളർഫുൾ ഡേയ്‌സ് എന്ന കുറിപ്പിനൊപ്പം ദുബായിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടി.

‘രംഗ് ദേ’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ വീഡിയോകൾ കീർത്തി പങ്കുവെച്ചിരുന്നു. സെറ്റിലിരുന്നു കീർത്തി ഉറങ്ങുന്ന സമയത്ത് കുസൃതി ഒപ്പിച്ച നടൻ നിധിന്റെയും സംവിധായകന്റെയും വീഡിയോ കീർത്തി പങ്കുവെച്ചിരുന്നു. പിന്നീട്, സംവിധായകനെ കാലൻ കുടയുമായി തല്ലാൻ ഓടിക്കുന്ന കീർത്തിയുടെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു.

Read More: നേട്ടമെല്ലാം സ്വന്തമാക്കിയത് ഒറ്റ വൃക്കയുള്ള ശരീരവുമായി; മനസ്സുതുറന്ന് അഞ്ജു ബോബി ജോര്‍ജ്

തെലുങ്കിലാണ് കീർത്തിക്ക് ഇപ്പോൾ ധാരാളം ചിത്രങ്ങൾ ഉള്ളത്. തമിഴ് ത്രില്ലറായ ‘പെൻഗ്വിനിലും ’ തെലുങ്ക് ചിത്രമായ മിസ് ഇന്ത്യയിലുമാണ് അവസാനമായി കീർ‌ത്തി നായികയായത്. അടുത്തതായി രജനീകാന്തിന്റെ ‘അണ്ണാത്തെ’ എന്ന ചിത്രത്തിൽ നയൻ‌താര, ഖുഷ്ബു, മീന, എന്നിവരോടൊപ്പം കീർത്തി വേഷമിടും. അതേസമയം, പ്രഭാസിന്റെ നായികയായി ആദിപുരുഷ് എന്ന ചിത്രത്തിൽ സീതയുടെ വേഷത്തിൽ എത്തുന്നത് കീർത്തിയാണെന്നും റിപ്പോർട്ടുകളുണ്ട്.‘ഗുഡ് ലക്ക് സഖി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും താരം പൂർത്തിയാക്കി. മലയാളത്തിൽ മരക്കാർ; അറബിക്കടലിന്റെ സിംഹവും റിലീസ് ചെയ്യനുണ്ട്.

Story highlights- rang de location photos of keerthy suresh