ചോക്ലേറ്റ് കൊണ്ട് തയ്യാറാക്കിയ പോസ്റ്ററുകൾ പതിപ്പിച്ച കേക്ക്- സിനിമയിലെ പത്താം വാർഷികം ആഘോഷിച്ച് രൺവീർ സിംഗ്

December 12, 2020

ബോളിവുഡിൽ പത്തുവർഷങ്ങൾ പൂർത്തിയാക്കുകയാണ് നടൻ രൺവീർ സിംഗ്. 2010 ഡിസംബർ 10 ന് അനുഷ്ക ശർമയ്‌ക്കൊപ്പം ‘ബാൻഡ് ബജാ ബരാത്ത്’ എന്ന ചിത്രത്തിലൂടെയാണ് രൺവീർ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വൈവിധ്യമാർന്ന ചിത്രങ്ങളുടെ ഭാഗമായി താരം. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമാകാൻ രൺവീർ സിംഗിന് പത്തുവർഷത്തിനുളളിൽ സാധിച്ചു.

ഇപ്പോഴിതാ, സിനിമയിലെത്തിയ പത്തു വർഷങ്ങൾ ആഘോഷിക്കുകയാണ് താരം. ‘സിനിമയിലെ എന്റെ 10 വർഷത്തെ നാഴികക്കല്ലിന്റെ സ്മരണയ്ക്കായി.. സ്വപ്നങ്ങളുടെ പവിത്രമായ അറയിലേക്ക് ഞാൻ മടങ്ങുന്നത് ഉചിതമായിരുന്നു’ എന്ന കുറിപ്പിനൊപ്പം രൺവീർ ചിത്രങ്ങൾ പങ്കുവെച്ചു. ഒരു സിനിമ തിയേറ്ററിലായിരുന്നു രൺവീറിന്റെ പത്താം വാർഷിക ആഘോഷം. സിനിമാ സ്വപ്‌നങ്ങൾ ആരംഭിച്ചിടത്ത് തന്നെ വിജയവും ആഘോഷക്കുകയാണ് താരം.

കേക്ക് മുറിക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചു. കേക്കിൽ രൺവീറിന്റെ പത്തുവർഷത്തെ പ്രധാന സിനിമാ പോസ്റ്ററുകളും പ്രിന്റ് ചെയ്തിരുന്നു. ‘ഇത് ഒരു ന്യൂടെല്ല കേക്ക് ആണ്, പോസ്റ്ററുകൾ ചോക്ലേറ്റ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്’ എന്നും രൺവീർ സിംഗ് കേക്ക് പങ്കുവെച്ചുകൊണ്ട് കുറിക്കുന്നു.

Read More: സൂഫി കവ്വാലി ഈണത്തിൽ കേരളത്തിലെ ആദ്യ കരോൾ ഗാനമൊരുക്കി ‘ഡി കമ്പനി’- ശ്രദ്ധനേടി വീഡിയോ

അതേസമയം, സിനിമാ തിരഞ്ഞെടുപ്പിൽ വളരെയധികം ശ്രദ്ധാലുവാണ് രൺവീർ സിംഗ്. ഗള്ളി ബോയ് എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ രൺവീർ സിംഗ് വേഷമിട്ടത്. അദ്ദേഹത്തിന്റെ അടുത്ത ചിത്രം ’83’ യാണ്.ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ വ്യക്തി കപിൽ ദേവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ജീവചരിത്ര സിനിമയാണ് 83.

 

Story highlights- Ranveer Singh celebrates 10 years in cinema