നിറപ്പകിട്ടാർന്ന ക്രിസ്‌മസ്‌; ആഘോഷചിത്രങ്ങളുമായി താരങ്ങൾ

December 25, 2020

ക്രിസ്മസ് ആഘോഷങ്ങളുമായി എല്ലാ വീടുകളും സന്തോഷത്താൽ നിറയുകയാണ്. 2020ലെ ക്രിസ്മസ് വളരെ സവിശേഷമാണ്. കാരണം ലോകം മുഴുവൻ നല്ലൊരു നാളേയ്ക്കായി പ്രാർത്ഥനയിലാണ്.ഡിസംബർ തുടക്കം തൊട്ട് തന്നെ മലയാള താരങ്ങൾ ആഘോഷങ്ങളിലായിരുന്നു. ഇപ്പോഴിതാ, ക്രിസ്മസ് ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ ആശംസകൾ നിറയുന്നു. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ തുടങ്ങി നിരവധി താരങ്ങൾ ആശംസകളുമായി രംഗത്തെത്തി.

കുടുംബസമേതമുള്ള ചിത്രങ്ങളിലൂടെയാണ് ജയസൂര്യയും, ഇന്ദ്രജിത്തും, കുഞ്ചാക്കോ ബോബനും ആശംസ അറിയിച്ചത്. എല്ലാവരും ലോക്ക് ഡൗൺ കഴിഞ്ഞ് സിനിമാ തിരക്കുകളിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ്. ക്രിസ്മസ് റിലീസുകളും ഇല്ലാത്തതിനാൽ കുടുംബത്തിനൊപ്പം എല്ലാ വിശേഷദിവസം ആഘോഷമാക്കുകയാണ് താരങ്ങൾ.

ഏറ്റവും രസകരമായ ആശംസയാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം ചിരിയടക്കാൻ പാടുപെടുന്ന ഇസഹാക്കിന്റെ ചിത്രങ്ങൾ വളരെവേഗത്തിലാണ് ശ്രദ്ധനേടിയത്. താരങ്ങളുടെ ആഘോഷ ചിത്രങ്ങൾ കാണാം.

Story highlights- stars celebrate Christmas