‘മേപ്പടിയാൻ’ പൂർത്തിയാക്കി വീട്ടിലെത്തിയ ഉണ്ണി മുകുന്ദനെ കാത്തിരുന്ന പ്രിയപ്പെട്ടവർ- ഹൃദ്യമായ വീഡിയോ

December 6, 2020

സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ് നടൻ. എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഉണ്ണി മുകുന്ദൻ ആദ്യമായി നിർമിക്കുന്ന മേപ്പടിയാൻ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ചിത്രീകരണം പൂർത്തിയായത്. വീട്ടിലേക്ക് മടങ്ങിയെത്തിയ ഉണ്ണി മുകുന്ദന് വളരെ ഊഷ്‌മളമായ സ്വീകരണമാണ് ലഭിച്ചത്. ഉണ്ണി മുകുന്ദന്റെ പ്രിയപ്പെട്ട നായ്ക്കുട്ടികളാണ് താരത്തെ സ്നേഹപൂർവ്വം സ്വീകരിച്ചത്. ‘എന്റെ ആൺകുട്ടികൾ’ എന്ന ക്യാപ്ഷനൊപ്പം ഹൃദ്യമായ വീഡിയോയും ഉണ്ണി മുകുന്ദൻ പങ്കുവെച്ചു.

അതേസമയം, മേപ്പടിയാൻ പൂർത്തിയാകും മുൻപ് തന്നെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരുന്നു ഉണ്ണി മുകുന്ദൻ. മേപ്പടിയാൻ സംവിധാനം ചെയ്യുന്ന വിഷ്ണു മോഹൻ തന്നെയാണ് പുതിയ ചിത്രവും ഒരുക്കുന്നത്. ‘പപ്പ’ എന്ന് പേരുനൽകിയിരിക്കുന്ന ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.

പപ്പ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും വിഷ്ണു മോഹൻ തന്നെയാണ്. തൊടുപുഴ, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. 2021 മാർച്ചിൽ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ ഉടൻ പങ്കുവയ്ക്കും.

Read More: കൂൾ ലുക്കിൽ മനംകവർന്ന് നയൻ‌താര- മനോഹര ചിത്രങ്ങൾ

അതേസമയം, മെക്കാനിക്കായ ജയകൃഷ്ണൻ എന്ന സാധാരണക്കാരനായിട്ടാണ് ഉണ്ണി മുകുന്ദൻ മേപ്പടിയാനിൽ അഭിനയിക്കുന്നത്. ഈ കഥാപാത്രത്തിനായി 15 കിലോ ഭാരം വർധിപ്പിച്ചിരുന്നു ഉണ്ണി മുകുന്ദൻ. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, അഞ്ജു കുര്യൻ എന്നിവർ ചിത്രത്തിലെ ചില പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കുണ്ടറ ജോണി, മേജർ രവി, ശ്രീജിത്ത് രവി, കോട്ടയം രമേഷ്, പോളി വിൽസൺ, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Story highlights- unni mukundan about his pet dogs