അനൂപ് മേനോൻ നിർമാണ രംഗത്തേക്ക്- ‘പത്മ’ ഒരുങ്ങുന്നു

January 8, 2021

നിർമാണ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ് നടനും സംവിധായകനുമായ അനൂപ് മേനോൻ. ആദ്യ നിർമ്മാണ സംരംഭമായി പത്മ എന്ന ചിത്രമാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. അനൂപ് മേനോൻ, മഹാദേവൻ തമ്പി, ബാദുഷ എന്നിവരുടെ പേരുകളാണ് സിനിമയുടെ പ്രധാന അണിയറപ്രവർത്തകരുടേതായി ടൈറ്റിൽ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിരവധി താരങ്ങൾ ചിത്രത്തിന് ആശംസയുമായി എത്തി. ചിത്രം സംവിധാനം ചെയ്യുന്നതും അനൂപ് മേനോനാണ്. അനൂപ് മേനോൻ സ്റ്റോറീസ് എന്നാണ് പ്രൊഡക്ഷൻ കമ്പനിയുടെ പേര്. അതേസമയം, നിരവധി ചിത്രങ്ങളാണ് അനൂപ് മേനോൻ നായകനായും സംവിധായകനായും അണിയറയിൽ പുരോഗമിക്കുന്നത്.

അനൂപ് മേനോന്‍ ആദ്യമായി സംവിധായകനായ കിംഗ് ഫിഷ് റിലീസിന് ഒരുങ്ങുകയാണ്.  അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്തും കൂടി ഒന്നിക്കുന്നുവെന്ന മറ്റൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ദശരഥ വര്‍മ എന്നാണ് ചിത്രത്തില്‍ രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നെയ്മീന്‍ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്‌കര വര്‍മയെ അവതരിപ്പിക്കുന്നത് അനൂപ് മേനോനാണ്.

ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയാണ് നായിക. ധനേഷ് ആനന്ദ്, ലാല്‍ ജോസ്, ഇര്‍ഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രതീഷ് വേഗ സംഗീതവും മഹാദേവന്‍ തമ്പി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

read More:കൈയും പിന്നില്‍ കെട്ടി ഒറ്റ ശ്വാസത്തില്‍ വെള്ളത്തിനടിയിലൂടെ അദ്ദേഹം നടന്നു; 96 മീറ്റര്‍: വീഡിയോ

അതേസമയം, ട്രിവാൻഡ്രം ലോഡ്ജിന് ശേഷം അനൂപ് മേനോൻ- വി.കെ പ്രകാശ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി എന്ന ചിത്രത്തിൽ പ്രിയ വാര്യരാണ് നായിക. ചിത്രത്തിൽ അനൂപിന്റെ കഥാപാത്രത്തിന്റെ പേര് തമ്പിയെന്നും , പ്രിയയുടെ കഥാപാത്രത്തിന്റെ പേര് സാറ എന്നുമാണ്.

Story highlights- anoop menon’s new production venture