ചിരികൊണ്ട് ചരിത്രമെഴുതിയ ‘കോമഡി ഉത്സവം’ വീണ്ടുമെത്തുമ്പോൾ ഇനി പ്രേക്ഷകർക്കും ഭാഗമാകാം

January 15, 2021
comedy utsavam

പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച മലയാളികളുടെ ഇഷ്ട റിയാലിറ്റി ഷോ കോമഡി ഉത്സവം വീണ്ടുമെത്തുന്നു. നിരവധി കലാകാരന്മാരെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ കോമഡി ഉത്സവം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയ പരിപാടിയാണ്. അതുകൊണ്ടുതന്നെ കോമഡി ഉത്സവം രണ്ടാം ഭാഗമെത്തുമ്പോൾ വാനോളം പ്രതീക്ഷയിലാണ് പ്രേക്ഷകരും.

2016 നവംബര്‍ 20-നാണ് ഫ്ളവേഴ്സ് ചാനലില്‍ കോമഡി ഉത്സവം സംപ്രേക്ഷണം ആരംഭിക്കുന്നത്. അന്ന് മുതൽ പ്രേക്ഷകർ ഹൃദയത്തിലേറ്റിയതാണ് കോമഡി ഉത്സവത്തെ. സിനിമ നടനും റേഡിയോ ജോക്കിയുമായ മിഥുൻ രമേഷ് അവതാരകനായി എത്തിയ പരിപാടി, കലാകാരന്മാർക്ക് നൽകുന്ന നിറഞ്ഞ പ്രോത്സാഹനവും വ്യത്യസ്തമായ അവതരണവുമാണ് പരുപാടിയെ ഇത്രമേൽ പ്രിയപ്പെട്ടതാക്കി മാറ്റിയത്.

ലൈം ലൈറ്റിന് പുറകില്‍ നിന്ന നിരവധി കലാകാരന്മാരെയാണ് കോമഡി ഉത്സവ വേദി പുതു ജീവിതത്തിലേക്ക് നയിച്ചത്. കേരളത്തിന് പുറത്തുനിന്നും ഇന്ത്യയ്ക്ക് പുറത്തുനിന്നുംപോലും നിരവധി കലാകാരന്മാർ കോമഡി ഉത്സവവേദി തേടി എത്തി. രണ്ടായിരത്തോളം കലാകാരന്മാരെ പങ്കെടുപ്പിച്ച് 12 മണിക്കൂര്‍ നീണ്ട തത്സമയ കാഴ്ച ഒരുക്കി ഗിന്നസ് ബുക്കിലും ഇടം നേടിയിരുന്നു കോമഡി ഉത്സവം.

അതേസമയം കോമഡി ഉത്സവത്തിന്റെ രണ്ടാം ഇന്നിംഗ്സ് എത്തുമ്പോൾ പ്രേക്ഷകർക്കായി ഇനിയും ഒരുപാട് സർപ്രൈസുകൾ ഒരുക്കുന്നുണ്ട് അണിയറപ്രവർത്തകർ.

Read also:അതിശയിപ്പിച്ച് വീണ്ടും ജയസൂര്യ; ‘വെള്ളം’ ട്രെയ്‌ലർ

കോമഡി ഉത്സവത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇനി പ്രേക്ഷകർക്കും ഭാഗമാകാം. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം: നിങ്ങളുടെ കലാപരമായ കഴിവുകൾ കാട്ടിത്തരുന്ന മൂന്ന് മിനിറ്റിൽ കുറയാത്ത വീഡിയോ തയാറാക്കി ഞങ്ങൾക്ക് അയക്കുക.

അയക്കേണ്ട നമ്പർ: 8111991249

mail id: [email protected]

Story Highlights:Comedy utsavam 2 coming soon