സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ നിവിൻ പോളിക്ക് വേണ്ടി മലയാളത്തിലേക്ക്

January 4, 2021

സൂര്യ നായകനായ സൂരരൈ പൊട്രിൽ ഫിറ്റ്നസ് ട്രെയ്‌നറായിരുന്ന നിർമൽ നായർ നിവിൻ പോളിക്ക് വേണ്ടി മലയാളത്തിലും. നിവിൻ പോളി നായകനാകുന്ന പടവെട്ട് എന്ന ചിത്രത്തിൽ ഫിറ്റ്നസ് ട്രെയ്നറായി എത്തുന്നത് നിർമ്മലാണ്. ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ചിത്രത്തിനായി നിവിൻ പോളി തയായറെടുപ്പിലാണ്. നിവിനെ നായകനാക്കി സണ്ണി വെയ്ൻ നിർമിക്കുന്ന ചിത്രമാണ് പടവെട്ട്.

നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ലിജു കൃഷ്ണ തന്നെയാണ്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

 ‘അരുവി’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് പടവെട്ടില്‍ നായിക കഥാപാത്രമായെത്തുന്നത്. മഞ്ജു വാര്യര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവത അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

Read More: ഓരോ വർഷവും ഓരോ രൂപത്തിലൊരുങ്ങുന്ന ഐസ് ഹോട്ടൽ; സഞ്ചാരികൾക്ക് കൗതുകമുണർത്തി മായിക കാഴ്ചകൾ

ദീപക് ഡി മേനോന്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു. ബിബിന്‍ പോള്‍ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദലിയും, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു.

Story highlights- fitness trainer nirmal nair joined nivin pauly new movie padavettu