‘മാസ്റ്റർ സ്റ്റുഡന്റിനെ കണ്ടപ്പോൾ, നന്ദി വിജയ് സാർ’- വിജയ്ക്ക് നന്ദി പറഞ്ഞ് കാളിദാസ് ജയറാം

January 10, 2021

മലയാളികളുടെ പ്രിയ നടനാണ് കാളിദാസ് ജയറാം. ബാലതാരമായി അഭിനയലോകത്തേക്ക് എത്തിയ കാളിദാസ്, ഇന്ന് മലയാളത്തിലും തമിഴിലും സജീവ സാന്നിധ്യമാണ്. ഇതുവരെ കഥാപത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ സാധിക്കാതെ കരിയർ അവസാനിപ്പിക്കാം എന്ന തീരുമാനത്തിൽ നിൽക്കുമ്പോഴാണ് കാളിദാസിനെ തേടി ലോക്ക് ഡൗൺ കാലത്ത് നിരവധി ചിത്രങ്ങൾ എത്തിയത്. കാളിദാസിലെ മികച്ച നടനെ കാണിച്ചുതന്ന ചിത്രങ്ങളായിരുന്നു പുത്തം പുതു കാലൈ, പാവൈ കഥകൾ എന്നിവ. ഒടിടി റിലീസിന് എത്തിയ ആന്തോളജി ചിത്രങ്ങളായിരുന്നു ഇവ. രണ്ടിലും മികച്ച കഥാപാത്രങ്ങളെയാണ് കാളിദാസ് അവതരിപ്പിച്ചത്.

ഇപ്പോഴിതാ, തന്റെ ആരാധാനാപാത്രത്തിനൊപ്പമുള്ള ചിത്രവും കുറിപ്പും പങ്കുവയ്ക്കുകയാണ് കാളിദാസ്. നടൻ വിജയ്‌ക്കൊപ്പമുള്ള ചിത്രമാണ് കാളിദാസ് പങ്കുവയ്ക്കുന്നത്. കാര്യങ്ങൾ ഒരിക്കലും മെച്ചപ്പെടില്ലെന്നു കരുതുമ്പോൾ സംഭവിക്കുന്നത്. മാസ്റ്റർ സ്റ്റുഡന്റിനെ കണ്ടപ്പോൾ. നന്ദി വിജയ് സർ. ഇത്രയും സമയം ചിലവഴിച്ചതിന്. എന്നെ സംബന്ധിച്ച് വളരെ അമൂല്യമാണിത്’- കാളിദാസ് കുറിക്കുന്നു.

കാളിദാസും വിജയ്‍യും ഒന്നിക്കുന്നുവെന്ന് സൂചനയാണ് ചിത്രം നൽകുന്നത്. അതേസമയം, വിജയ് നായകനായ മാസ്റ്റർ ജനുവരി 13 ന് പൊങ്കലിന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. ഒരുവർഷം മുൻപ് ചിത്രീകരണം പൂർത്തിയാക്കിയ ‘മാസ്റ്റർ’ അണിയറപ്രവർത്തകർ തിയേറ്ററുകൾ തുറക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. പൊങ്കൽ റിലീസായി ചിത്രത്തമെത്തുമ്പോൾ കേരളത്തിലെ വിതരവകാശം സ്വന്തമാക്കിയിരിക്കുന്നത്  പൃഥ്വിരാജ് പ്രൊഡക്ഷൻസും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ്. 

Read More: ആരോഗ്യത്തിനൊപ്പം സൗന്ദര്യസംരക്ഷണവും: പഞ്ചസാര ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഇളയദളപതി വിജയ്ക്കൊപ്പം വിജയ് സേതുപതിയും എത്തുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകൾക്കും ടീസറിനുമെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ കൈതിക്ക് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ ലോകേഷ് കനകരാജ് എത്തുമ്പോൾ വാനോളം പ്രതീക്ഷയിലാണ് ആരാധകർ.