കബഡി കബഡി… ആവേശംനിറച്ച് മാസ്റ്ററിലെ ഗാനം: വീഡിയോ

Master Vaathi Kabaddi Lyric

കബഡി കബഡി…. ആ വാക്കുകളില്‍ തന്നെ ആവോളമുണ്ട് ആവേശം. കബഡിയുടെ ആവേശം നിറച്ച മാസ്റ്ററിലെ വാത്തി കബഡി ഗാനം ശ്രദ്ധ നേടുന്നു. അനിരുദ്ധ് രവിചന്ദര്‍-ന്റെ സംഗീതമാണ് ഗാനത്തിലെ പ്രധാന ആകര്‍ഷണം. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചത്.

അതേസമയം മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ മികവും അഭിനയവിസ്മയങ്ങളായ വിജയ്-യുടേയും വിജയ് സേതുപതിയുടേയും കഥാപാത്രങ്ങളുടെ പൂര്‍ണതയും മാസ്റ്റര്‍ എന്ന ചിത്രത്തെ മാസ് ആക്കുന്നു. ചിത്രം പ്രേക്ഷകരിലേയ്ക്കെത്തും മുന്‍പേ സംവിധായകന്‍ ലോകേഷ് കനകരാജ് പറഞ്ഞ ഒന്നുണ്ട്; ക്ലീഷേകള്‍ പരമാവധി ഒഴിവാക്കി, പുതുമകള്‍ കൊണ്ടുവന്നിട്ടുള്ള ചിത്രമാണ് മാസ്റ്റര്‍ എന്ന്. ഈ വാക്കുകള്‍ ശരിയാണെന്ന് ചിത്രം കണ്ടിറങ്ങുന്നവര്‍ പറയും. എന്നാല്‍ ഒരു വിജയ് ചിത്രത്തിനുവേണ്ട എല്ലാ ചേരുവകളും ചിത്രത്തില്‍ വേണ്ടുവോളം ചേര്‍ത്തിട്ടുമുണ്ട്. ഇതുതന്നെയാണ് മാസ്റ്ററിനെ മാസ് ആക്കുന്നതും.

ജോണ്‍ ദുരൈ എന്ന ജെഡിയെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിയ്ക്കുന്നത്. ഭവാനി എന്ന വില്ലന്‍ കഥാപാത്രത്തെ വിജയ് സേതുപതിയും അവതരിപ്പിയ്ക്കുന്നു. ദുര്‍ഗുണ പരിഹാര പാഠശാലയില്‍ കുട്ടികളെ പരിശീലിപ്പിക്കാനായി എത്തുന്ന ജെഡിയും പാഠശാലയിലെ കുട്ടികളെ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഭവാനിയും തമ്മിലുള്ള പോരാട്ടവും ഒടുവില്‍ തിന്മയം ചെറുത്ത് നന്മ കൈവരിക്കുന്ന വിജയവുമൊക്കെയാണ് മാസ്റ്ററിന്റെ കഥാപശ്ചാത്തലം.

Story highlights: Master Vaathi Kabaddi Lyric