ചർമ്മസംരക്ഷണത്തിന് വേണം ആരോഗ്യപരമായ മേക്കപ്പ് രീതികൾ

January 27, 2021
makeup

മേക്കപ്പ് ചെയ്യുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. മേക്കപ്പ് പരീക്ഷണങ്ങൾ നടത്തുമ്പോൾ പുരികത്തിൽ അധികം കളിവേണ്ട. വളരെ ലളിതമായി വേണം പുരികത്തിൽ മേക്കപ്പ് ചെയ്യാൻ. അൽപം ബ്രോ മസ്കാര മാത്രം മതി പുരികം ഭംഗിയാക്കാൻ. ഇത് പരികത്തിന് പൊതുവെ നാച്ചുറൽ ലുക്ക് തരാൻ സഹായിക്കും.

കണ്ണെഴുതുമ്പോഴും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കണ്ണെഴുതാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ അല്പം കരുതൽ ആവശ്യമാണ്. ഇതിനായി ഐലൈനർ തിരഞ്ഞെടുക്കുമ്പോൾ ഐലൈനറിന്റെ അറ്റത്തായി സ്മഡ്ജ് സ്റ്റിക് ഉള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഇവ നേർത്ത ലൈനിൽ കണ്ണെഴുതാനും സഹായിക്കും.

മുഖത്തുപയോഗിക്കുന്ന അതേ സൗന്ദര്യവർധക വസ്തുക്കൾ തന്നെ കഴുത്തിലും ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മുഖത്ത് ഫൗണ്ടേഷൻ അപ്ലൈ ചെയ്യുന്നതിന് മുൻപായി മുഖത്തിന്റെ നിറത്തിനു ചേരുന്ന ഫൗണ്ടേഷൻ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. മേക്കപ്പിനുപയോഗിക്കുന്ന ബ്രഷും മേക്കപ്പ് കിറ്റും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അല്ലെങ്കിൽ ഇൻഫെക്‌ഷൻ റാഷസ് എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവ എപ്പോഴും ചെറുചൂടുവെള്ളത്തിൽ കഴുകിയുണക്കി വൃത്തിയായി സൂക്ഷിക്കുക. ഇത്തരം വസ്തുക്കൾ പരമാവധി മറ്റുള്ളവരുമായി ഷെയർ ചെയ്യാതിരിക്കുക.

രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് മുഖത്തെ മേക്കപ്പ് കഴുകി വൃത്തിയാക്കണം എന്നതാണ്. ഇത് ചർമ്മത്തെ ശരിയായി ശ്വസിക്കാൻ സഹായിക്കും. മേക്കപ്പ് മുഴുവനായി നീക്കം ചെയ്തിട്ടില്ലെങ്കിൽ മുഖത്ത് കറുത്തപാടുകളും മുഖക്കുരുവും ഉണ്ടാകാൻ ഇത് കാരണമാകും.

Read also: 105 ആം വയസിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച പപ്പമ്മാൾ; അഭിമാനമാണ് ഈ മുത്തശ്ശിയമ്മ

ഉറങ്ങുന്നതിന് മുൻപ് മേക്കപ്പ് പൂർണമായി നീക്കം ചെയ്യാൻ സാധിച്ചില്ലെങ്കിൽ രാവിലെ ഉണർന്നയുടൻ മുഖത്തെ മേക്കപ്പ് തുടച്ചുനീക്കണം. മേക്കപ്പ് കളയുന്നതിന് മുൻപായി മുഖത്ത് സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കുക. മുഖം മേക്കപ്പ് റിമൂവറോ, ക്ലെൻസറോ ഉപയോഗിച്ച് പൂർണമായും തുടച്ചുനീക്കിയശേഷം ശുദ്ധജലത്തിൽ വൃത്തിയായി കഴുകണം.

ഉറങ്ങാൻ പോകുന്നതിന് മുൻപായി കണ്ണുകളും വൃത്തിയായി കഴുകണം. ഐലൈനർ, മസ്കാര എന്നിവ കണ്ണിനുള്ളിൽ പറ്റുന്നത് പരമാവധി ഒഴിവാക്കണം. കണ്ണിനുള്ളിൽ പറ്റിയാൽ അത് ശുദ്ധ ജലമുപയോഗിച്ച് കഴുകേണ്ടതും അത്യാവശ്യമാണ്. കൂളിങ് ഐ ഡ്രോപ്‌സ് ഉപയോഗിച്ചും കണ്ണുകൾ വൃത്തിയാക്കാം.

കൂടുതലും ചർമ്മത്തിന് ഇണങ്ങുന്ന നാച്ചുറൽ മേക്കപ്പ് ഇടുന്നതാണ് ഉത്തമം. അത്യാവശ്യ സന്ദർഭങ്ങൾ ഒഴികെ മുഖത്ത് മേക്കപ്പ് ഇടാതിരിക്കുന്നതാണ് നല്ലത്. മേക്കപ്പ് കഴുകി കളഞ്ഞു എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഉറങ്ങാൻ പോകുക. ഇത് ചർമ്മത്തിന്റെ സ്വാഭാവികത നിലനിർത്താൻ സഹായിക്കും.

Story Highlights: Simple Makeup Tips for Healthy Skin