മേളക്കൊഴുപ്പിനൊപ്പം ടോപ് സിംഗർ വേദിയിൽ ഒരു ‘കാവിലെ പാട്ടുമത്സരം’ – ആവേശംനിറച്ച് വീഡിയോ

ദൃശ്യമികവുകൊണ്ടും കഴിവുറ്റ കലാകാരന്മാരുടെ പ്രകടനം കൊണ്ടും വേറിട്ടുനിൽക്കുന്ന പരിപാടിയാണ് ഫ്ളവേഴ്സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ. പതിനഞ്ചു വയസിന് താഴെ പ്രായമുള്ള തിരഞ്ഞെടുക്കപ്പെട്ട കൊച്ചു ഗായകരാണ് ടോപ് സിംഗർ വേദിയിൽ മാറ്റുരയ്ക്കുന്നത്. ഒന്നാം സീസണ് പ്രേക്ഷകർ നൽകിയ പിന്തുണ രണ്ടാം സീസണും ലഭിക്കുന്നുണ്ട്. മാത്രമല്ല, ആദ്യ സീസണിലെ മത്സരാർത്ഥികൾ പുതിയ ഗായകർക്ക് പിന്തുണയുമായി എല്ലാ എപ്പിസോഡിലും അതിഥികളായി എത്താറുണ്ട്.

അതിഥികളായി എത്തുന്നതിനൊപ്പം പുതിയ ഗായകർക്കൊപ്പം വേദിയിൽ എത്താറുമുണ്ട് ഒന്നാം സീസണിലെ മത്സരാർത്ഥികൾ. ഇപ്പോഴിതാ, നൂറാം എപ്പിസോഡിൽ ആദ്യ സീസണിലെ ആദിത്യനും രണ്ടാം സീസണിലെ ബെവനും ചേർന്ന് ഒരു ഗംഭീര പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്. ഇവരുടെ പാട്ടിനൊപ്പം ആവേശമുണർത്തി ചെണ്ടമേളവുമുണ്ട്. യോദ്ധ എന്ന ചിത്രത്തിലെ ‘പടകാളി ചണ്ടി ചങ്കരി പോർക്കലി..’ എന്ന ആവേശമുയർത്തുന്ന പാട്ടാണ് ആദിത്യനും ബെവനും ചേർന്ന് ആലപിക്കുന്നത്.

Read More: ‘ഇതിഹാസവും ഇതിഹാസമാകുന്ന താരവും മാസ്റ്റർ റൈറ്ററും’- ആവേശമായി ശങ്കർ രാമകൃഷ്ണൻ പങ്കുവെച്ച ചിത്രം

ഗാനരംഗത്തിൽ മോഹൻലാലും, ജഗതിയും ചേർന്നൊരുക്കിയ ആവേശം ആദിത്യനും ബെവനും പാട്ടുവേദിയിൽ കാഴ്ചവെച്ചു. ആവേശം ഉയർത്തിയ പാട്ടിനൊപ്പം മേളക്കൊഴുപ്പും കൂടിയായപ്പോൾ ഇവരുടെ പ്രകടനം വേറിട്ടുനിന്നു. എം ജി ശ്രീകുമാർ, മധു ബാലകൃഷണൻ, സംഗീത സംവിധായകൻ ദീപക് ദേവ് എന്നിവരാണ് ടോപ് സിംഗർ രണ്ടാം സീസണിൽ വിധികർത്താക്കളായി എത്തിയിരിക്കുന്നത്.

Story highlights- top singer adithyan and bevan viral video