‘നീ ആ സ്റ്റേഷനിൽ നിന്നും പുറത്തുവരുന്നത് കണ്ട ഒരു ദൃക്‌സാക്ഷിയുണ്ട്’- ‘ദൃശ്യം 2’ വീഡിയോ

February 22, 2021

ചർച്ചകളിൽ ഇടംപിടിച്ച് വിജയകരമായി പ്രദർശനം തുടരുകയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2. മോഹൻലാലിനൊപ്പം ആദ്യഭാഗത്ത് അണിനിരന്നവരും പുതുമുഖങ്ങളുമെല്ലാം ദൃശ്യം 2വിലും അഭിനയമികവ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ, സിനിമയിൽ നിന്നുള്ള രംഗങ്ങൾ ചേർത്ത് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ആമസോൺ പ്രൈം. കഥയിലേക്കുള്ള കൂടുതൽ സൂചനകൾ നൽകിയാണ് പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം, 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ബോക്സ് ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു സിനിമ. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ദൃശ്യം 2 ചിത്രീകരണം നടന്നത്. ട്വിസ്റ്റുകളും പ്രതീക്ഷിക്കാത്ത ക്ലൈമാക്സുമാണ് സിനിമയുടെ പ്രത്യേകത.

ആദ്യ ഭാഗത്തിൽ നിന്നും വ്യത്യസ്തമായി സായ് കുമാർ, മുരളി ഗോപി എന്നിവർ ചിത്രത്തിന്റെ ഭാഗമായി. മുരളി ഗോപിയുടെ അഭിനയ മികവിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫെബ്രുവരി 19ന് ഒടിടി പ്ലാറ്റ്ഫോം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

Read More: ഓർമ്മകളിലേക്ക് മറഞ്ഞ മകന്റെ ഓട്ടോയിൽ ജീവിതമർപ്പിച്ച് ഒരമ്മ- ഉള്ളുതൊടുന്ന അനുഭവം

മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ എന്നിവരാണ് കുടുംബാംഗങ്ങളായി എത്തുന്നത്. ആശ ശരത്ത്, സിദ്ദിഖ്, സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്,അഞ്ജലി നായർ, ആദം അയൂബ്, അജിത് കൂത്താട്ടുകുളം എന്നിവരും ദൃശ്യം 2 വിൽ വേഷമിടുന്നു.

Story highlights- drishyam 2 video