drishyam 2

ദൃശ്യം 2 ബോളിവുഡിലേക്ക്

സിനിമ ആസ്വാദകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ ചിത്രമാണ് ദൃശ്യം 2. മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും റീമേക്കിന് ഒരുങ്ങിയ ചിത്രം ഇനി ബോളിവുഡിലേക്കും. ചിത്രത്തിന്റെ ഹിന്ദി പകർപ്പവകാശം കുമാര്‍ മാങ്ങാത് സ്വന്തമാക്കി. പനോരമ സ്റ്റുഡിയോസ് ഇന്റർനാഷ്ണലിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. അതേസമയം ചിത്രത്തിന്റെ ഒന്നാം ഭാഗം ഹിന്ദിയിൽ എത്തിയപ്പോൾ അജയ് ദേവ്ഗണും തബുവും ശ്രിയ സരണും...

ദൃശ്യം 2 തെലുങ്ക് പതിപ്പില്‍ തോമസ് ബാസ്റ്റിനാകാന്‍ നടന്‍ സമ്പത്ത്

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ദൃശ്യം 2 ന്റെ തെലുങ്ക് റിമേക്കിന്റെ ചിത്രീകരണം ആരംഭിച്ചു. ജീത്തു ജോസഫ് ആണ് തെലുങ്കിലും ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. വെങ്കടേഷ് ദഗുബാട്ടിയാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. മീന, നദിയ മൊയ്തു, എസ്തര്‍ അനില്‍, കൃതിക ജയകുമാര്‍, കാസി വിശ്വനാഥ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അതേസമയം ദൃശ്യം...

ദൃശ്യം 2 ഹിന്ദിയിലേയ്ക്കും

മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ദൃശ്യം 2 ഹിന്ദിയിലേയ്ക്കും റീമേക്ക് ചെയ്യുന്നു. ദൃശ്യവും ഹിന്ദിയില്‍ പുറത്തെത്തിയിരുന്നു. ഹിന്ദിയില്‍ ദൃശ്യം നിര്‍മിച്ച കുമാര്‍ മാങ്ങാത് ആണ് റീമേക്കിനുള്ള റൈറ്റ്‌സ് സ്വന്തമാക്കിയിരിയ്ക്കുന്നത്. അജയ് ദേവ്ഗണും തബുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അതേസമയം ചില മാറ്റങ്ങളോടെയായിരിയ്ക്കും ഹിന്ദിയില്‍ റീമേക്ക് ചെയ്യുക. ദൃശ്യം 2-ന്റെ തെലുങ്ക് റീമേക്കിന് മാര്‍ച്ചില്‍ തുടക്കമാകും. സംവിധായകന്‍...

സഹദേവന്‍ എന്ന കഥാപാത്രം ദൃശ്യം-2ല്‍ ഇല്ലാതെ പോയതിന്റെ കാരണം വിശദമാക്കി ജീത്തു ജോസഫ്

മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ് ദൃശ്യം 2 എന്ന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച ദൃശ്യം എന്ന ഹിറ്റ് ചിത്രത്തിന്റെ തുടര്‍ഭാഗമാണ് ദൃശ്യം 2. ദൃശ്യത്തിലെ മിക്ക കഥാപാത്രങ്ങളും ദൃശ്യം 2-ല്‍ ഉണ്ടായിരുന്നുവെങ്കിലും കലാഭവന്‍ ഷാജോണ്‍ അനശ്വരമാക്കിയ സഹദേവന്‍ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള പരാമര്‍ശം മാത്രമായിരുന്നു ദൃശ്യം 2-ല്‍ ഉണ്ടായിരുന്നത്. സഹദേവന്‍...

ജോര്‍ജ്ജുകുട്ടിയുടെ വക്കാലത്ത് ഏറ്റെടുത്ത ശാന്തി മായാദേവി വക്കീലാണ് സിനിമയിലും ജീവിതത്തിലും

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ്ജുകുട്ടിയും കുടുംബവും പ്രേക്ഷകര്‍ക്ക് മുന്നിലേയ്ക്ക് വീണ്ടും എത്തിയപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം വരുണ്‍ കൊലക്കേസ് വീണ്ടും സജീവമായി. പറഞ്ഞുവരുന്നത് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച ദൃശ്യം 2 എന്ന ചിത്രത്തെക്കുറിച്ചാണെന്ന് മനസ്സിലാക്കാന്‍ മറ്റ് മുഖവരകള്‍ വേണമെന്നു തോന്നുന്നില്ല. ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയതെങ്കിലും ദൃശ്യം 2 ന് മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. ചിത്രം...

‘തിരക്കിനിടയിൽ ‘ദൃശ്യം 2′ കാണാനും അതിനെക്കുറിച്ച് പങ്കുവയ്ക്കാനും സമയം കണ്ടെത്തിയതിനു നന്ദി’- അശ്വിന് നന്ദി പറഞ്ഞ് മോഹൻലാൽ

ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തതുകൊണ്ടുതന്നെ ഇന്ത്യ ഒട്ടാകെ മികച്ച പ്രതികരണം നേടുകയാണ് ദൃശ്യം 2. അതുകൊണ്ട് തന്നെ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയും വളരെ വലുതാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ ദൃശ്യം 2 കണ്ട അനുഭവം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, അശ്വിന് നന്ദി അറിയിക്കുകയാണ് നടൻ മോഹൻലാൽ. ആറായിരത്തോളം ട്വീറ്റുകളും അറുപതിനായിരത്തോളം ലൈക്കുകളും ലഭിച്ച...

ഭ്രമരത്തില്‍ തുടങ്ങി, പിന്നെ ലൂസിഫറും കടന്ന് ദൃശ്യം 2 വരെ: മോഹന്‍ലാലിനൊപ്പമുള്ള സിനിമാ അനുഭവം പങ്കുവെച്ച് മുരളി ഗോപി

ദൃശ്യം 2-ന്റെ തരംഗമാണ് സൈബര്‍ ഇടങ്ങളില്‍ അടക്കം. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ്ജുകുട്ടിയേയും കുടുംബത്തേയും സംവിധായകന്‍ ജീത്തു ജോസഫ് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിയ്ക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നതും. മുരളി ഗോപിയും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള സിനിമാ അനുഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിയ്ക്കുകയാണ് താരം. എഴുത്തുകാരനായും നടനായും...

റിലീസ് മാറ്റിയ മമ്മൂട്ടി ചിത്രം മുതല്‍ കലണ്ടര്‍ വരെ; ശ്രദ്ധിച്ചിരുന്നോ ദൃശ്യം 2-ലെ ഈ ബ്രില്യന്‍സുകള്‍…!

മികച്ച പ്രേക്ഷകസ്വീകാര്യത നേടുകയാണ് ദൃശ്യം 2 എന്ന ചിത്രം. ജീത്തു ജോസഫിന്റെ സംവിധാന മികവും മോഹന്‍ലാല്‍ അടക്കമുള്ള കഥാപാത്രങ്ങളുടെ അഭിനയമികവുമെല്ലാം പ്രശംസകള്‍ നേടുന്നു. അതേസമയം ശ്രദ്ധ നേടുകയാണ് ദൃശ്യം 2- ലെ ചില ബ്രില്യന്‍സുകള്‍. ചിത്രത്തിലെ പല മികവുകളേയും അതിസൂക്ഷമമായിത്തന്നെ വിലയിരുത്തിയിട്ടുണ്ട് ഈ വീഡിയോയില്‍. ഡ്യുവോ മീഡിയ എന്ന യുട്യൂബ് ചാനലിലാണ് ഈ ബ്രില്യന്‍സുകള്‍...

‘നീ ആ സ്റ്റേഷനിൽ നിന്നും പുറത്തുവരുന്നത് കണ്ട ഒരു ദൃക്‌സാക്ഷിയുണ്ട്’- ‘ദൃശ്യം 2’ വീഡിയോ

ചർച്ചകളിൽ ഇടംപിടിച്ച് വിജയകരമായി പ്രദർശനം തുടരുകയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2. മോഹൻലാലിനൊപ്പം ആദ്യഭാഗത്ത് അണിനിരന്നവരും പുതുമുഖങ്ങളുമെല്ലാം ദൃശ്യം 2വിലും അഭിനയമികവ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ, സിനിമയിൽ നിന്നുള്ള രംഗങ്ങൾ ചേർത്ത് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ആമസോൺ പ്രൈം. കഥയിലേക്കുള്ള കൂടുതൽ സൂചനകൾ നൽകിയാണ് പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം...

ദൃശ്യം 2 തെലുങ്ക് പതിപ്പിന് മാര്‍ച്ചില്‍ തുടക്കമാകും

മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ദൃശ്യം 2 ന്റെ തെലുങ്ക് റീമേക്കിന് മാര്‍ച്ചില്‍ തുടക്കമാകും. സംവിധായകന്‍ ജീത്തു ജോസഫ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ജീത്തു ജോസഫ് തന്നെയാണ് തെലുങ്ക് പതിപ്പിന്റേയും സംവിധാനം നിര്‍വഹിയ്ക്കുക. ആന്റണി പെരുമ്പാവൂരാണ് തെലുങ്ക് പതിപ്പിന്റേയും നിര്‍മാണം. അതേസമയം നടന്‍ വെങ്കടേഷ് ആണ് ദൃശ്യത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തെ തെലുങ്ക് പതിപ്പില്‍ അവതരിപ്പിയ്ക്കുക. മീന,...

Latest News

ഓണത്തിന് ‘കുഞ്ഞെൽദോ’ തിയേറ്ററുകളിലേക്ക്

നടനും അവതാരകനും ആർ ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് . ആസിഫ് അലി കൗമാരക്കാരനായി എത്തുന്ന ചിത്രം ലോക്ക്ഡൗണിനെ തുടർന്ന് റിലീസ് നീളുകയായിരുന്നു....