ദൃശ്യം 2 ബോളിവുഡിലേക്ക്

സിനിമ ആസ്വാദകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ ചിത്രമാണ് ദൃശ്യം 2. മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും റീമേക്കിന് ഒരുങ്ങിയ ചിത്രം ഇനി ബോളിവുഡിലേക്കും. ചിത്രത്തിന്റെ ഹിന്ദി പകർപ്പവകാശം കുമാര്‍ മാങ്ങാത് സ്വന്തമാക്കി. പനോരമ സ്റ്റുഡിയോസ് ഇന്റർനാഷ്ണലിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. അതേസമയം ചിത്രത്തിന്റെ ഒന്നാം ഭാഗം ഹിന്ദിയിൽ എത്തിയപ്പോൾ അജയ് ദേവ്ഗണും തബുവും ശ്രിയ സരണും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നു. ഇത്തവണ ചില മാറ്റങ്ങളോടെയായിരിയ്ക്കും ചിത്രം ഹിന്ദിയിൽ എത്തുക.

ദൃശ്യം 2-ന്റെ തെലുങ്ക് റീമേക്കും ഒരുങ്ങുന്നുണ്ട്. സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് തെലുങ്ക് പതിപ്പിന്റേയും സംവിധാനം നിര്‍വഹിയ്ക്കുക. ആന്റണി പെരുമ്പാവൂരാണ് തെലുങ്ക് പതിപ്പിന്റേയും നിര്‍മാണം. നടന്‍ വെങ്കടേഷ് ആണ് ദൃശ്യത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തെ തെലുങ്ക് പതിപ്പില്‍ അവതരിപ്പിയ്ക്കുക. മീന, എസ്തര്‍, നദിയ മൊയ്തു എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തും.

Read also: മഹാമാരിയുടെ കാലത്ത് കൊവിഡ് രോഗികള്‍ക്ക് സഹായം നല്‍കാന്‍ ഓട്ടോഡ്രൈവറായ അധ്യാപകന്‍: വേറിട്ട മാതൃക

ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ദൃശ്യം 2-ന്റെ റിലീസ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മോഹന്‍ലാലിനൊപ്പം ആശ ശരത്ത്, അന്‍സിബ, എസ്തര്‍, സായ്കുമാര്‍, മീന, സിദ്ദിഖ്, മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ചലി നായര്‍, സുമേഷ് ചന്ദ്രന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

Story Highlights: Mohanlal’s Drishyam 2 get Hindi remake