ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ചേതേശ്വര്‍ പൂജാര ഐപിഎല്‍-ലേയ്ക്ക്

February 18, 2021
IPL 2021 Auction Cheteshwar Pujara bought by CSK

ആറ് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ചേതേശ്വര്‍ പൂജാര ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേയ്ക്ക് മടങ്ങിയെത്തുന്നു. ഇന്ത്യന്‍ ടീമിലെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുകൂടിയാണ് ചേതേശ്വര്‍ പൂജാര. ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് താരത്തെ അമ്പത് ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്.

2014 വരെ ഐപിഎല്‍-ല്‍ വിവിധ ടീമുകള്‍ക്കായി പൂജാര കളിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍ന്ന് ഒരു ടീമുകളും താരത്തെ ലേലത്തില്‍ തെരഞ്ഞെടുത്തിരുന്നില്ല. ഐപിഎല്‍ പതിനാലാം സീസണിലേക്ക് ചേതേശ്വര്‍ പൂജാരയെ ടീമിലെത്തിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിന്റേത് നിര്‍ണായക നീക്കം തന്നെയാണ്.

Read more: ഇതുപോലെ മാസ്സ് കൗണ്ടറുകള്‍ ബിനു അടിമാലിയുടെ മാത്രം സ്‌പെഷ്യലാണ്

ഇതുവരെ ഐപിഎല്‍-ല്‍ 30 മത്സരങ്ങളാണ് പൂജാര കളിച്ചിട്ടുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയ ടീമുകള്‍ക്കു വേണ്ടിയാണ് താരം കളിച്ചത്. ഐപിഎല്‍-ല്‍ 30 മത്സരങ്ങളില്‍ നിന്നുമായി 390 റണ്‍സും ചേതേശ്വര്‍ പൂജാര അടിച്ചെടുത്തിട്ടുണ്ട്.

Story highlights: IPL 2021 Auction Cheteshwar Pujara bought by CSK