‘വാത്തി കമിംഗ് ഡാ..’- തകർപ്പൻ ചുവടുകളുമായി നസ്രിയയും സുഹൃത്തും

February 25, 2021

മലയാള സിനിമയിലേക്ക് ബാലതാരമായി കടന്നുവന്ന നടിയാണ് നസ്രിയ. പിന്നീട് നായികയായി നിറസാന്നിധ്യമായി മാറിയ താരം, വിവാഹശേഷം ചെറിയൊരു ഇടവേളയെടുത്തിരുന്നു. നാലു വർഷത്തെ ഇടവേള കഴിഞ്ഞ് കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ വീണ്ടും അഭിനയലോകത്ത് സജീവമായത്.

ഷൂട്ടിംഗ് തിരക്കിനിടയിൽ വിനോദത്തിനും സമയം കണ്ടെത്താറുണ്ട് നസ്രിയ. സുഹൃത്തും അൽഫോൺസ് ഭാര്യയുമായ അലീനയ്‌ക്കൊപ്പം ഒട്ടേറെ നൃത്ത വീഡിയോകൾ നസ്രിയ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഒരു ഹിറ്റ് ബോളിവുഡ് ഗാനത്തിന് ഇരുവരും ചുവടുവച്ചത് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, മാസ്റ്ററിലെ ഹിറ്റ് ഗാനമായ വാത്തി കമിംഗിന് ചുവടുവെക്കുകയാണ് നസ്രിയയും അലീനയും.

അതേസമയം, രണ്ടാം വരവിൽ, ഫഹദിനൊപ്പം ട്രാൻസ് എന്ന ചിത്രത്തിലും നസ്രിയ അഭിനയിച്ചിരുന്നു. നസ്രിയയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം മണിയറയിലെ അശോകനാണ്. ചിത്രത്തിൽ ഗസ്റ്റ് റോളിലാണ് നസ്രിയ എത്തിയത്.

Read More: ലക്ഷ്മി ഗോപാലസ്വാമിക്ക് സർപ്രൈസ് സമ്മാനവുമായി ദുൽഖർ സൽമാനും അമാലും- വീഡിയോ

നാനിയുടെ നായികയായി തെലുങ്കിലേക്ക് ചേക്കേറുകയാണ് പ്രിയനടി.വിവേക് ​​ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നസ്രിയ നാനിയുടെ നായികയായി എത്തുന്നത്. മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായാണ് ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. 

Story highlights- nazriya and aleena dance video