പാട്ടുവേദിയിൽ ഒരു സുവർണ നിമിഷം- ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് ചുവടുവെച്ച് ശ്രീഹരി

February 11, 2021

കഴിവുറ്റ ഒട്ടേറെ കുരുന്നു ഗായകരെ വാരത്തോടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പരിപാടിയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ടോപ് സിംഗർ. ജനപ്രിയരായ ഒട്ടേറെ കലാകാരന്മാരെ ടോപ് സിംഗർ മലയാളത്തിന് സമ്മാനിച്ചു. രണ്ടാം സീസണിലും കൂടുതൽ മികവോടെയാണ് പുതിയ ഗായകർ മാറ്റുരയ്ക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ ടോപ് സിംഗറിന്റെ രണ്ടാം സീസണിൽ നിന്നും ഒട്ടേറെ കുരുന്നുകൾ പ്രേക്ഷകരുടെ ഇഷ്ടം നേടിക്കഴിഞ്ഞു. ഇങ്ങനെ നാടൻപാട്ടിലൂടെ ടോപ് സിംഗർ വേദിയുടെ മണിമുത്തായി മാറിയ ഗായകനാണ് ശ്രീഹരി.

പാലക്കാട് സ്വദേശിയായ ശ്രീഹരിക്ക് നാടൻ പാട്ടുകളോടാണ് കൂടുതൽ ഇഷ്ടം. തുടക്കത്തിൽ എല്ലാ ഗാനങ്ങളിലും നാടൻപാട്ടിന്റെ താളമുണ്ടായിരുന്നെങ്കിലും പിന്നീട് വ്യത്യസ്ത ഗാനങ്ങളിലൂടെ ശ്രീഹരി പാട്ടുവേദിയെ വിസ്മയിപ്പിച്ചു. ചുരുങ്ങിയ സമയംകൊണ്ട് ഒട്ടേറെ ആരാധകരെ ശ്രീഹരി സമ്പാദിച്ചു. ഇപ്പോഴിതാ, പാട്ടുവേദിയിൽ മറ്റാർക്കും കിട്ടാത്ത അവസരം ലഭിച്ച സന്തോഷത്തിലാണ് ശ്രീഹരി.

Read More: മഞ്ഞുകാലത്ത് വളർത്തുനായക്ക് ഓടിക്കളിക്കാൻ റേസിംഗ് ട്രാക്ക് ഒരുക്കി ദമ്പതികൾ- ഹൃദ്യമായ വീഡിയോ

പാട്ടുവേദിയിൽ നിന്നും മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ചുവടുവയ്ക്കുകയാണ് ശ്രീഹരി. അതുല്യമായ അവസരം ലഭിച്ച ശ്രീഹരിക്ക് പാട്ടുവേദിയും അഭിനന്ദനം അറിയിച്ചു. ശ്രീഹരിയെ പോലെ നിരവധിപേർ കഴിഞ്ഞ സീസണിൽ മികച്ച അവസരങ്ങൾ സ്വന്തമാക്കിയിരുന്നു. വളർന്നു വരുന്ന ഗായകർക്ക് വലിയ പ്രചോദനമാണ് പാട്ടുവേദി സമ്മാനിക്കുന്നത്.

Story highlights- Top singer fame sreehari to debut as playback singer