ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴ് റീമേക്ക് ചിത്രീകരണം ആരംഭിച്ചു; നായികയായി ഐശ്വര്യ രാജേഷ്

actress aishwarya rajesh plays lead role in the great indian kitchen tamil remake

കൊട്ടിഘോഷങ്ങൾ ഒന്നുമില്ലാതെവന്ന് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ചിത്രമാണ് ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. മികച്ച സ്വീകാര്യത നേടിയ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും റീമേക്കിന് ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് റീമേക്കിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ കാരക്കുടിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

തമിഴിൽ ചിത്രം സംവിധാനം ചെയ്യുന്നത് ആർ കണ്ണനാണ്. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് അവകാശവും കണ്ണൻ തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിൽ നിമിഷ അവതരിപ്പിച്ച കഥാപാത്രത്തെ വെള്ളിത്തിരയിൽ എത്തിക്കുന്നത് ഐശ്വര്യ രാജേഷാണ്. പി.ജി മുത്തയ്യ ക്യാമറ കൈകാര്യം ചെയ്യുന്നു. അതേസമയം ആർ കൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘തള്ളി പോകാതെ’ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അഥർവ, അനുപമ പരമേശ്വരൻ, അമിതാഷ് പ്രധാൻ എന്നിവരാണ് ചിത്രത്തിലെ മുഖ്യതാരങ്ങൾ.

Read also:ഗ്ലാസ് കുമിളകൾ പോലെ തണുത്തുറഞ്ഞ ജലകണികകൾ; അത്ഭുത കാഴ്ചകൾ പേറി ബൈക്കൽ തടാകം

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പ്രേക്ഷകരിലേയ്ക്ക് എത്തിയത്. നിമിഷ സജയനൊപ്പം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിച്ച ചിത്രം കൂടിയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. സ്‌ത്രീ സ്വാതന്ത്ര്യം, പുരുഷ മേധാവിത്വം തുടങ്ങിയ ശക്തമായ വിഷയങ്ങളാണ് സിനിമ കൈകാര്യം ചെയ്യുന്നത്.

Story highlights: actress aishwarya rajesh plays lead role in the great indian kitchen tamil remake