നിങ്ങളിത് കാണുക; വൈ ദിസ് മാന്‍ ഈസ് കോള്‍ഡ് എ ‘കോമഡി കിങ്’

March 5, 2021
Comedy Stories of Ramesh Pisharody in Flowers Star Magic

എന്തിലും ഏതിലും അല്‍പം നര്‍മ്മം കലര്‍ത്തി പറയുന്ന താരമാണ് രമേഷ് പിഷാരടി. എന്തിനേറെ പറയുന്നു, സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചില ചിത്രങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്ന അടിക്കുറുപ്പുകളില്‍ പോലുമുണ്ട് ചിരിക്കാന്‍ ഏറെ. കോമഡി കിങ് എന്നാണ് രമേഷ് പിഷാരടിയെ വിശേഷിപ്പിയ്ക്കുന്നതും.

ലോകമലയാളികള്‍ക്കായി ചിരിവിരുന്നൊരുക്കുന്ന ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കില്‍ രമേഷ് പിഷാരടി അതിഥിയായെത്തിയപ്പോഴും പിറന്നത് രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ്. കോമഡിക്കഥകളും രസികന്‍ കൗണ്ടറുകളുമെല്ലാം രമേഷ് പിഷാരടിയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. ആരും ചിരിച്ചുപോകുന്ന കഥകളാണ് താരം പറഞ്ഞതൊക്കേയും.

അതേസമയം മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.

Story highlights: Comedy Stories of Ramesh Pisharody in Flowers Star Magic