കൊവിഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍; ഇവയാണ് പ്രതിരോധശേഷി നേടുന്നതിന്റെ ലക്ഷണങ്ങള്‍

March 13, 2021
Covid 19 Vaccination registration details

കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടിതുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. മാസ്‌ക്, സാനിറ്റൈസര്‍, സമൂഹിക അകലം അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പലയിടങ്ങളിലും പുരോഗമിയ്ക്കുമ്പോഴും ലോകത്ത് പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. എന്നാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പ്രതിരോധ വാക്‌സിനേഷന്‍ ആരംഭിച്ചത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നു.

ലോകത്താകെ 283 മില്യന്‍ വാക്‌സിന്‍ ഡോസുകള്‍ ഇതിനോടകം തന്നെ നല്‍കിക്കഴിഞ്ഞു. അതേസമയം വാക്‌സിന്‍ സ്വീകരിയ്ക്കുന്നവരില്‍ ചില പാര്‍ശ്വഫലങ്ങള്‍ കണ്ടുവരാറുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് ഭേദമാകുകയും ചെയുന്നു. സത്യത്തില്‍ വാക്‌സിന്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ലക്ഷണമാണ് ഇത്തരം പാര്‍ശ്വഫലങ്ങള്‍. അതായത് പ്രതിരോധ ശേഷി നേടുന്നതിന്റെ ലക്ഷണങ്ങള്‍.

Read more: അച്ഛനെ സന്ദര്‍ശിക്കാന്‍ ലൊക്കേഷനിലെത്തിയ അവധിക്കാലങ്ങള്‍, ആ നിമിഷങ്ങളില്‍ ഹൃദയത്തില്‍ ചേക്കേറിയ സിനിമയെന്ന സ്വപ്‌നം: ചലച്ചിത്രമേഖലയിലേയ്ക്കുള്ള വരവിനെക്കുറിച്ച് കല്യാണി പ്രിയദര്‍ശന്‍

വേദനയും ചെറിയ പനിയുമാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ കണ്ടുവരുന്ന പ്രധാന അസ്വസ്ഥതകള്‍. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ഡ്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മൂന്ന് പാര്‍ശ്വഫലങ്ങള്‍ കൂടി ചേര്‍ത്തിരിയ്ക്കുകയാണ് ഇക്കൂട്ടത്തിലേയ്ക്ക്. തൊലിയിലെ തിണര്‍പ്പ്, പേശീവേദന, ഛര്‍ദ്ദി എന്നിവയാണ് പുതിയ ലക്ഷണങ്ങള്‍.

Story highlights: Covid19 post vaccination side effects