സിക്‌സറുകളുടെ മേളം തീര്‍ത്ത് പൂജാര: ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ പരിശീലന വിഡിയോ

March 31, 2021
IPL 2021 Cheteshwar Pujara practicing video

കായികലോകത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശം അലയടിയടിച്ചു തുടങ്ങിയിരിക്കുന്നു. വിവിധ ടീമുകളും പരിശീലനത്താല്‍ തിരക്കിലാണ്. ശ്രദ്ധ നേടുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിശീലന വിഡിയോ. പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന ചേതേശ്വര്‍ പൂജാരയുടെ വിഡിയോയാണ് ശ്രദ്ധ നേടുന്നത്. പരിശീലനത്തില്‍ സിക്‌സറുകള്‍ക്കൊണ്ട് മേളം തീര്‍ക്കുകയാണ് താരം.

അതേസമയം ഐപിഎല്‍ 14-ാം സീസണിലെ മത്സരങ്ങളെല്ലാം ഇന്ത്യയില്‍ വെച്ചുതന്നെയാണ്. ഏപ്രില്‍ ഒന്‍പതിനാണ് ഉദ്ഘാടന മത്സരം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിയ്ക്കും ഇത്തവണത്തേയും മത്സരങ്ങള്‍.

Read more: ‘പതുക്കപ്പെണ്ണേ മെഹറുബാ’; ലിറിക്‌സ് തെറ്റിയാലെന്താ പാട്ട് കലക്കി; ആരും ചിരിച്ചു പോകും അനുവിന്റെ പാട്ട് കേട്ടാല്‍: വിഡിയോ

നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടനമത്സരം. ചെന്നൈ ആണ് ആദ്യ മത്സരത്തിന്റെ വേദി. ഈ വര്‍ഷത്തെ ഐപിഎല്‍ ആറ് വേദികളിലായാണ് നടക്കുക. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളില്‍ പത്ത് മത്സരങ്ങള്‍ വീതവും അഹമ്മദാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ എട്ട് മത്സരങ്ങള്‍ വീതവും നടക്കും.

മെയ് 30-നാണ് ഫൈനല്‍ മത്സരം. അഹമ്മദാബാദിലെ നരേന്ദ്ര മേദി സ്റ്റേഡിയത്തില്‍ വെച്ചായിരിയ്ക്കും ഫൈനല്‍. അതേസമയം ടൂര്‍ണമെന്റിന്റെ ആദ്യ ഘടത്തില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിയ്ക്കില്ല. എന്നാല്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഈ തീരുമാനത്തില്‍ മാറ്റം വരുത്തുന്നതും ബിസിസിഐയുടെ പരിഗണനയിലുണ്ട്.

Story highlights: IPL 2021 Cheteshwar Pujara practicing video