കളയിലെ ആ പ്രണയരംഗം ചിത്രീകരിച്ചത് ഇങ്ങനെ: വിഡിയോ പങ്കുവെച്ച് ടൊവിനോ

March 28, 2021
Kala making video

മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് കള എന്ന ചിത്രം. ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കള. ചിത്രത്തിലെ ഒരു റൊമാന്റിക് രംഗത്തിന്റെ മേക്കിങ് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ.

അതേസമയം പകയുടെ കഥയാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഷാജി എന്ന കഥാപാത്രത്തെ ടൊവിനോ അവിസ്മരണീയമാക്കുന്നു. ഒരു സൈക്കോ ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രംകൂടിയാണ് കള. നിരവധി സംഘട്ടന രംഗങ്ങളും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.

Read more: 360 ഡിഗ്രിയില്‍ കാടും കാടലും കാണാം; മരങ്ങള്‍ക്ക് മുകളില്‍ വീണുകിടക്കുന്ന ‘വിമാന ഹോട്ടല്‍’

തികച്ചും റിയലിസ്റ്റിക്കായാണ് സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നതും കളയുടെ ആകര്‍ഷണമാണ്. ലാല്‍, ദിവ്യ പിള്ള തുടങ്ങിയവരുടെ അഭിനയമികവും ചിത്രത്തില്‍ കൈയടി നേടുന്നു.

Story highlights: Kala making video