ഹൃദയത്തിലും ഒഴുകിയിറങ്ങിയ ഓരോ കണ്ണുനീർ തുള്ളിയിലും ആ സാന്നിധ്യം അറിയുകയായിരുന്നു; ഹൃദയഭേദകമായ വരികളുമായി ക്രുണാൽ പാണ്ഡ്യ

March 24, 2021
krunal pandya cries after odi debut video

ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അർധ സെഞ്ചുറി നേടി മികച്ച തുടക്കമാണ് ക്രുണാൽ പാണ്ഡ്യ കുറിച്ചത്. എന്നാൽ കായികപ്രേമികളെ കരയിച്ചുകൊണ്ടായിരുന്നു ക്രുണാൽ പാണ്ഡ്യയുടെ ഈ നേട്ടം. 31 പന്തിൽ നിന്നും 58 റൺസ് നേടി ഇന്ത്യയുടെ സ്കോർ ബോർഡിൽ തിളക്കം സൃഷ്‌ടിച്ച താരം ഏഴ് ഫോറും രണ്ട് സിക്‌സും അടക്കമാണ് അർധ സെഞ്ചുറി നേടിയത്. 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് നേടിയാണ് ഇന്ത്യ മത്സരത്തിൽ വിജയം കരസ്ഥമാക്കിയത്.

എന്നാൽ മത്സര ശേഷമാണ് വൈകാരികമായ രംഗങ്ങൾ അരങ്ങേറിയത്. അരങ്ങേറ്റ മത്സരത്തിലെ അർധ സെഞ്ചുറിയെക്കുറിച്ച് മുൻ ക്രിക്കറ്റ് താരം കൂടിയായ മുരളി കാർത്തിക് ചോദിച്ചതോടെയാണ് വൈകാരികമായ സംഭവങ്ങൾക്ക് തുടക്കമായത്. ഇത് ഞങ്ങളുടെ പിതാവിന് സമർപ്പിക്കുന്നു. ഈ നിമിഷം വളരെ വൈകാരികമായി തോന്നുന്നു, എന്ന് പറഞ്ഞ ക്രുണാലിന് പിന്നീട് വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ കണ്ഡം ഇടറുകയായിരുന്നു.

അതേസമയം സഹോദരൻ ഹാർദിക്‌ പാണ്ഡ്യയെ ആലിംഗനം ചെയ്‌തുകൊണ്ട്‌ ക്രുണാൽ കരഞ്ഞതും കായികപ്രേമികളെ വിഷമിപ്പിച്ചിരുന്നു. എന്നാൽ മത്സരത്തിന് ശേഷം വിജയം അച്ഛന് സമർപ്പിച്ചുകൊണ്ട് ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വരികളും ഏറെ ഹൃദയഭേദകമായിരുന്നു.

Read also:നസ്രിയ വേർഷൻ എൻജോയ് എൻജാമിയ്ക്ക് കൂടെക്കൂടി നവീനും; ക്യൂട്ട് വിഡിയോ

കഴിഞ്ഞ ജനുവരിയിലാണ് ഹൃദയാഘാതത്തെത്തുടർന്ന് ഹാർദിക്- ക്രുണാൽ സഹോദരങ്ങളുടെ പിതാവ് മരണമടഞ്ഞത്.

Story Highlights:krunal pandya cries after odi debut video