നായകനായി കുഞ്ചാക്കോ ബോബൻ; മഹേഷ് നാരായണന്റെ ‘അറിയിപ്പ്’ ഒരുങ്ങുന്നു

kunchacko boban starring mahesh narayanan ariyippu

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായൺ കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു. ‘അറിയിപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും എഡിറ്റിംഗും നിർവഹിക്കുന്നത് മഹേഷ് നാരായണൻ തന്നെയാണ്. 2021 ജൂണിൽ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ കൊച്ചിയാണ്. ഷെബിൻ ബക്കർ, മഹേഷ് നാരായൺ എന്നിവർക്കൊപ്പം ചിത്രത്തിന്റെ നിർമ്മാണത്തിൽ കുഞ്ചാക്കോ ബോബനും ഭാഗമാകുന്നുണ്ട്. കുഞ്ചാക്കോ ബോബൻ തന്നെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

അതേസമയം നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ‘മലയന്‍കുഞ്ഞ്’ എന്ന ഫഹദ് ഫാസിൽ ചിത്രത്തിന്റെ രചനയും ക്യാമറയും എഡിറ്റിംഗും കൈകാര്യം ചെയ്യുന്നത് മഹേഷ് നാരായണനാണ്. നിഴൽ, നായാട്ട്, ഭീമന്റെ വഴി തുടങ്ങി നിരവധി ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള താരമാണ് കുഞ്ചാക്കോ ബോബൻ.

ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. 198-ല്‍ ഫാസില്‍ സംവിധാനം നിര്‍വഹിച്ച ‘ധന്യ’ എന്ന ചിത്രത്തിലാണ് താരം ബാലതാരമായി ആദ്യം എത്തിയത്. പിന്നീട് നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഈ സ്‌നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്‌സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍, വൈറസ്, അഞ്ചാംപാതിര തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബന്‍.

………..ARIYIPPU..("അറിയിപ്പ് ")…….. With immense pleasure I am sharing the news of my next…

Posted by Kunchacko Boban on Saturday, February 27, 2021

Story highlights: kunchacko boban starring mahesh narayanan ariyippu