ക്യൂട്ട്‌നെസ്സ് ഓവര്‍ലോഡഡ്; വാതിക്കലെ വെള്ളരിപ്രാവായി കുട്ടി തെന്നല്‍; പിന്നെ അതിഗംഭീര പ്രകടനങ്ങളും

March 27, 2021
Kutty Thennal in Flowers Star Magic

കുട്ടി തെന്നല്‍ എന്ന പേര് പരിചിതമില്ലാത്തവര്‍ കുറവായിരിക്കും. സമൂഹമാധ്യമങ്ങളിലൂടെ വൈറലായ കുട്ടിത്താരത്തിന്റെ പ്രകടനങ്ങള്‍ ആരേയും അതിശയിപ്പിക്കുന്നതാണ്. ഡബസ്മാഷുകള്‍ക്കൊണ്ട് പ്രായത്തെ പോലും വെല്ലുന്ന പ്രകടനങ്ങളുമായി കുട്ടി തെന്നല്‍ കൈയടി നേടുന്നു.

ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് വേദിയിലുമെത്തി കുട്ടി തെന്നല്‍. പകരം വയ്ക്കാനില്ലാത്ത ഗംഭീര പ്രകടനമാണ് ഈ മിടുക്കി സ്റ്റാര്‍ മാജിക് വേദിയില്‍ കാഴ്ചവെച്ചതും. വാതിക്കല് വെള്ളരി പ്രാവ് എന്ന ഗാനത്തിന് നൃത്തം ചെയ്തും വിവിധ സിനിമാ രംഗങ്ങള്‍ക്ക് ഡബ്‌സ്മാഷ് ചെയ്തുമെല്ലാം ദൃശ്യവിസ്മയമൊരുക്കുകയും ചെയ്തു.

Read more: ഒടുവില്‍ അതും സംഭവിച്ചു; എല്ലാവരേയും അതിശയിപ്പിച്ച് മീനാക്ഷിയുടെ പാട്ട്: വിഡിയോ

തെന്നല്‍ അഭിലാഷ് എന്നാണ് കുട്ടി തെന്നലിന്റെ യഥാര്‍ത്ഥ പേര്. കണ്ണൂര്‍ സ്വദേശിനിയാണെങ്കിലും മാതാപിതാക്കള്‍ക്കൊപ്പം ബാംഗ്ലൂരിലാണ് താമസം. സിനിമാ അഭിനയരംഗത്തും കുട്ടിതെന്നല്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ടൊവിനോ തോമസ് നായകനായെത്തിയ ഫോറന്‍സിക് എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ലളിതം സുന്ദരം, മിന്നല്‍ മുരളി, സൂപ്പര്‍ ഹീറോ തുടങ്ങിയ ചിത്രങ്ങളിലും കഥാപാത്രമായെത്തുന്നുണ്ട്.

Story highlights: Kutty Thennal in Flowers Star Magic