വിസ്മയിപ്പിച്ച് ഫഹദ് ഫാസിൽ; ശ്രദ്ധനേടി ‘മാലിക്’ ട്രെയ്‌ലർ

March 25, 2021

സിനിമാപ്രേമികൾ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രമാണ് മാലിക്. പ്രഖ്യാപനം മുതല്‍ക്കേ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് മാലിക് എന്ന ചിത്രത്തെ. കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയാറുള്ള വ്യക്തിയാണ് ഫഹദ് ഫാസിൽ. അതുകൊണ്ടുതന്നെ ഫഹദ് ചത്രങ്ങൾക്കായ് ആരാധകർ കാത്തിരിക്കാറുണ്ട്. ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ മേക്കോവർ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധനേടുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ.

നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററും ആരാധകർ ഏറ്റെടുത്തിരുന്നു. പോസ്റ്ററിലെ നിമിഷ സജയന്റെ ലുക്കാണ് സിനിമ പ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്. ഇതുവരെ കാണാത്ത രൂപത്തിലാണ് ചിത്രത്തിൽ നിമിഷ എത്തുന്നത്.

മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ ആണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് മാലിക്കിന്റെ നിര്‍മാണം. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ചന്ദുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

Read also; ഇത് ഇന്ത്യയല്ല ജിബൂട്ടിയാണ്; ആകാംഷ നിറച്ച് ത്രില്ലർ ചിത്രം, ശ്രദ്ധനേടി ടീസർ

2021 മെയ് 13 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. വേള്‍ഡ് വൈഡായി തിയേറ്ററുകളിലായിരിയ്ക്കും ചിത്രത്തിന്റെ റിലീസ്.

Story Highlights: Mahesh Narayanan, Fahadh Faasil Malik Official Trailer