‘സ്റ്റാറി’ൽ ജോജുവിനൊപ്പം അതിഥിതാരമായി പൃഥ്വിരാജ് സുകുമാരനും; ചിത്രം ഏപ്രിൽ 9 ന് പ്രേക്ഷകരിലേക്ക്

March 25, 2021
star movie prithviraj sukumaran joju george releases on april-9

ജോജു ജോർജിനെ നായകനാക്കി ഡോമിൻ ഡി സിൽവ ഒരുക്കുന്ന ചിത്രമാണ് ‘സ്റ്റാർ’. അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രത്തിൽ അതിഥി താരമായി പൃഥ്വിരാജ് സുകുമാരനും വേഷമിടുന്നുണ്ട്. അതേസമയം അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ റോയ് എന്ന ഗൃഹനാഥനായി ജോജു വേഷമിടുമ്പോൾ ഡെറിക് എന്ന ഡോക്ടറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.

അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ് സ്റ്റാർ. ഷീലു എബ്രഹാമാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഹരിനാരായണൻ്റേതാണ് വരികൾ. നവാഗതനായ സുവിൻ എസ് സോമശേഖരനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണൻ എസ് അച്യുതം ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ചിത്രീകരണം പൂർത്തിയായ സ്റ്റാർ ഏപ്രിൽ 9 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Read also:ഗാലറിയില്‍ പ്രവേശനമില്ല; കുന്നിന്‍മുകളിലിരുന്ന് ഇന്ത്യയുടെ മത്സരം വീക്ഷിച്ച ‘സൂപ്പര്‍ ഫാന്‍’

ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകൾ അടക്കം നേരത്തെ സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ‘പൈപ്പിൻ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിന് ശേഷം ഡോമിൻ ഡി സിൽവ ഒരുക്കുന്ന ചിത്രമാണ് ‘സ്റ്റാർ’.

Story Highlights: /star-movie-prithviraj-sukumaran-joju-george-sheelu-abraham-starrer-releases-on-april-9