കൊലയാളി തിമിംഗലങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ബോട്ടില്‍ കയറി പെന്‍ഗ്വിന്‍; അദ്ഭുത രക്ഷ

March 9, 2021
Tiny Penguin narrowly escaped a pod of killer Whales

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നതും അത്തരത്തിലൊരു കാഴ്ചയാണ്. മരണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ഒരു പെന്‍ഗ്വിന്റെ വിഡിയോ.

ഒരു കൂട്ടം കൊലയാളി തിമിംഗലങ്ങളില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടുന്ന പെന്‍ഗ്വിനെ വിഡിയോയില്‍ കാണാം. അന്റാര്‍ട്ടിക്കയിലെ ഗര്‍ലാക് കടലില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. പെന്‍ഗ്വിന് പിന്നാലെ തിമിംഗലങ്ങള്‍ പാഞ്ഞടുക്കുകയായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പെന്‍ഗ്വിന്‍ കുതിച്ച് മുന്നേറിയിട്ടും തിമിംഗലങ്ങള്‍ പിന്നാലെ കൂടി.

ഒരു ബോട്ട് ശ്രദ്ധയില്‍പ്പെട്ട പെന്‍ഗ്വിന്‍ രക്ഷപ്പെടാനായി ബോട്ടിലേയ്ക്ക് ചാടിക്കയരുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ പെന്‍ഗ്വിന്‍ ബോട്ടില്‍ കയറിയ ശേഷവും അല്‍പസമയം തിമിംഗലങ്ങള്‍ ബോട്ടിനേയും പിന്തുടര്‍ന്നു. ഒടുവില്‍ ഇരയെ കിട്ടില്ലെന്ന് ബോധ്യമായപ്പോഴാണ് അവ മടങ്ങിയത്. എന്തായാലും ഈ അദ്ഭുതരക്ഷപ്പെടല്‍ വിഡിയോ സൈബര്‍ ഇടങ്ങളില്‍ വൈറലാണ്.

Story highlights:  Tiny Penguin narrowly escaped a pod of killer Whales