‘കറുകറെ കാർമുകിൽ..’- ലാസ്യ ചുവടുകളുമായി അനു സിതാര; വിഡിയോ

April 26, 2021

നടി അനു സിതാര ആരാധകർക്കായി സമൂഹമാധ്യമങ്ങളിൽ നൃത്തം ചെയ്യുന്നത് പതിവാണ്. ലോക്ക് ഡൗൺ സമയത്ത് തന്റെ പുതിയ വീട് സജ്ജീകരിക്കാനും നൃത്തം ചെയ്യാനുമൊക്കെയാണ് അനു സിതാര സാമ്യം കണ്ടെത്തിയത്. നിരവധി നൃത്ത വിഡിയോകൾ അനു സിതാര പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, സാരിയിൽ മനോഹരമായി നൃത്തം ചെയ്യുകയാണ് നടി.

‘കറുകറെ കാർമുകിൽ..’ എന്ന ഗാനത്തിനാണ് ലാസ്യ ചുവടുകളുമായി അനു സിതാര വിസ്മയിപ്പിക്കുന്നത്. മനോഹരമായ വിഡിയോക്ക് നിരവധിപ്പേർ കമന്റും ചെയ്തു. മലയാളിത്തനിമയുള്ള മുഖവും നൃത്തഭാവങ്ങളുമായി മലയാളികളുടെ മനസ് കീഴടക്കിയ നായികയാണ് അനു സിതാര. നൃത്തവേദിയിൽ നിന്നുമാണ് അനു സിതാര സിനിമാലോകത്തേക്ക്എത്തിയത്.

അതേസമയം, നായികയായി എത്തുന്ന  വാതിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും ഒരു വിഡിയോ പങ്കുവെച്ചിരുന്നു നടി. ഷൂട്ടിങ്ങിനായി തയ്യാറെടുക്കുന്നത് മുതൽ ചിത്രത്തിന്റെ ഓരോ അണിയറപ്രവർത്തകരെയും അനു സിതാര പരിചയപ്പെടുത്തുന്നു. വിനയ് ഫോർട്ട്, കൃഷ്ണ ശങ്കർ, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാതിൽ. സ്പാർക്ക് പിക്ചേഴ്‌സിന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

Read More: ‘ഞാനും അപ്പയും നിന്നെ ഒരുപാട് സ്നേഹിക്കുന്നു’- മകനെ കുറിച്ച് ഹൃദ്യമായ കുറിപ്പുമായി മേഘ്‌ന രാജ്

അനു സിതാര പ്രധാന കഥാപാത്രമായെത്തുന്ന മറ്റൊരു ചിത്രമാണ് അനുരാധ ക്രൈം നമ്പര്‍-59/2019′ ഇന്ദ്രജിത്താണ് ചിത്രത്തില്‍ നായകകഥാപാത്രമായെത്തുന്നത്. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ സംവിധാനം. വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

Story highlights- anu sithara dancing