‘ബ്ലൂ ജാവ’ സിംപിളാണ്, ടേസ്റ്റിയുമാണ്; ഐസ്ക്രീം രുചിയുമായി വിസ്മയിപ്പിച്ച് നീലനിറമുള്ള വാഴപ്പഴം

April 12, 2021

പച്ച, മഞ്ഞ, ചുവപ്പ് തുടങ്ങിയ നിറങ്ങളിലുള്ള വാഴപ്പഴങ്ങൾ എല്ലാവരും കഴിച്ചിട്ടുണ്ട്. പുറമെയുള്ള നിറവ്യത്യാസവും രുചി വ്യത്യാസവും അല്ലാതെ മറ്റ് പ്രത്യേകതകൾ ഇവയ്ക്കില്ല. എന്നാൽ, നീല നിറത്തിലുള്ള പ്രത്യേകതരം വാഴപ്പഴം കണ്ടിട്ടുണ്ടോ? ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് നീല നിറമുള്ള ബ്ലൂ ജാവ എന്ന പഴമാണ്.

തൊലിയും പഴവും നീല നിറത്തിലാണ്. രുചിയാകട്ടെ, വാനില ഐസ്ക്രീമിന് സമാനവും. ഓഗിൽവിയിലെ മുൻ ഗ്ലോബൽ ചീഫ് ക്രിയേറ്റീവ് ഓഫീസർ താം ഖായ് മെംഗ് തന്റെ ട്വിറ്റർ ഹാൻഡിലിൽ ഈ വാഴപ്പഴത്തിന്റെ ചിത്രം പങ്കുവെച്ചതോടെയാണ് സമൂഹമാധ്യമങ്ങൾ അപൂർവമായ പഴത്തിന്റെ ഉറവിടം തേടിയത്. ‘ബ്ലൂ ജാവ ബനാന വളർത്താൻ എന്തുകൊണ്ട് ആരും എന്നോട് പറഞ്ഞില്ല? അവിശ്വസനീയമാംവിധം ഐസ്ക്രീം രുചി പോലെ’. ചിത്രത്തിനൊപ്പം അദ്ദേഹം കുറിക്കുന്നു.

Read More: പൃഥ്വിരാജിനും മകൾ അല്ലിക്കും രാജസ്ഥാൻ റോയൽസ് ജേഴ്‌സി സമ്മാനിച്ച് സഞ്ജു സാംസൺ

തെക്കുകിഴക്കൻ ഏഷ്യയിൽ വളരുന്ന ഒരിനം വാഴയാണ് എന്നാണ് വിദഗ്ധർ പറയുന്നത്. ഹവായിയിലും ഈ പഴത്തിന് പ്രചാരമുണ്ട്; അവിടെ ‘ഐസ്ക്രീം വാഴപ്പഴം’ എന്ന പേരിലാണ് അറിയപ്പെടുന്നതും. ഈ നീല ജാവ വാഴപ്പഴങ്ങൾ വിത്ത് വാഴപ്പഴങ്ങളായ മൂസ അക്യുമിനാറ്റ, മൂസ ബാൽബിസിയാന എന്നിവയുടെ ട്രൈപ്ലോയിഡ് ഹൈബ്രിഡാണ്. ഇവ 15 മുതൽ 20 അടി വരെ ഉയരത്തിൽ വളരും, വാഴ ഇലകൾ വെള്ളി-പച്ച നിറത്തിലായിരിക്കും. കൂടാതെ, വളർച്ചയ്ക്ക് 40 ഫാരൻഹീറ്റിന്റെ താപനിലയും ആവശ്യമാണ്. അതേസമയം, ചിത്രങ്ങൾ ഫോട്ടോഷോപ്പ് ആണെന്ന വാദവും ഉയരുന്നുണ്ട്.

Story highlights- blue java banana