അഭിനയമികവില്‍ കുഞ്ചാക്കോ ബോബനും നയന്‍താരയും; ശ്രദ്ധ നേടി നിഴല്‍- ലെ വിഡിയോ ഗാനം

April 9, 2021
Innale Mellane Video Song From Nizhal

കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് നിഴല്‍. ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ മനോഹരമായൊരു ഗാനം. ‘ഇന്നലെ മെല്ലനെ….’ എന്ന് തുടങ്ങുന്ന വിഡിയോ ഗാനമാണ് പുറത്തെത്തിയത്. സൂരജ് എസ് കുറുപ്പ് സംഗീതം പകര്‍ന്നിരിക്കുന്നു. ഹരിചരണ്‍ ആണ് ആലാപനം. മനു മഞ്ജിത്തിന്റേതാണ് വരികള്‍.

പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഐസിന്‍ ഹാഷും നിഴലില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. കുറ്റാന്വേഷണ സ്വഭാവമുള്ള ചിത്രമാണ് നിഴല്‍. എഡിറ്റിങ്ങിലൂടെ ചലച്ചിത്രോലകത്ത് ശ്രദ്ധ നേടിയ അപ്പു എന്‍ ഭട്ടതിരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് നിഴല്‍.

Read more: 30 സെക്കന്റ് കൊണ്ട് വൈറലായ ‘കുട്ടി ഡോക്ടര്‍മാര്‍’; ദാ, ഇവിടെയുണ്ട് ആ ഹിറ്റ് നര്‍ത്തകര്‍

എസ് സഞ്ജീവ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ദീപക് ഡി മോഹനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ആന്റോ ജോസഫ്, അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Innale Mellane Video Song From Nizhal