നായികയായി പ്രിയ വാര്യര്‍; ഇഷ്‌ക് തെലുങ്ക് പതിപ്പിന്റെ ട്രെയ്‌ലര്‍

April 15, 2021
Ishq Telugu Movie Trailer

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ഇഷ്‌ക്. ഷെയ്ന്‍ നിഗവും ആന്‍ ശീതളുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഒരുങ്ങുന്നു. ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുകയാണ് ട്രെയ്‌ലര്‍.

ഷെയ്ന്‍ നിഗം അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് തേജ സജ്ജയാണ്. ആന്‍ ശീതള്‍ അവതരിപ്പിച്ച കഥാപാത്രമായി പ്രിയ പ്രകാശ് വാര്യരും തെലുങ്ക് പതിപ്പിലെത്തുന്നു.

Read more: കണ്ണുകെട്ടി അതിഗംഭീരമായി കീബോര്‍ഡ് വായിച്ച് റെക്കോര്‍ഡ് സ്വന്തമാക്കിയ മിടുക്കന്‍

എസ് എസ് രാജുവാണ് തെലുങ്ക് പതിപ്പിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സാം കെ നായിഡു ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മഹതി സ്വര സാഗര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഏപ്രില്‍ 23 മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

അതേസമയം കഥാപ്രമേയംകൊണ്ട് തന്നെ ഇഷ്‌ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആധുനിക കാലഘട്ടത്തിലെ ചില സദാചാരവാദികളുടെ ഇടപെടലിനെ വളരെ കൃത്യതയോടെ അവതരിപ്പിച്ചു ചിത്രത്തില്‍. അനുരാജ് മനോഹര്‍ ആണ് മലയാളത്തില്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തി.

Story highlights: Ishq Telugu Movie Trailer