ആസിഫ് അലി- രാജീവ് രവി കൂട്ടുകെട്ടിലൊരുങ്ങുന്ന ‘കുറ്റവും ശിക്ഷയും’ റിലീസിനൊരുങ്ങുന്നു

April 13, 2021
Kuttavum Sikshayum release date announced

മികവാര്‍ന്ന അഭിനയംകൊണ്ട് വേറിട്ട കഥാപാത്രങ്ങളെ സിനിമയില്‍ അവിസ്മരണീയമാക്കുന്ന നടനാണ് മലയാളികളുടെ പ്രിയതാരം ആസിഫ് അലി. പ്രശസ്ത സംവിധായകന്‍ രാജീവ് രവി സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ നായകനായെത്തുന്നതും ആസിഫ് അലിയാണ്. കുറ്റവും ശിക്ഷയും എന്നാണ് ചിത്രത്തിന്റെ പേര്.

റിലീസിങ്ങിനൊരുങ്ങുകയാണ് ചിത്രം. ജൂലൈ രണ്ട് മുതല്‍ കുറ്റവും ശിക്ഷയും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഒരു പൊലീസ് ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

Read more: കുടുംബത്തെ സംരക്ഷിക്കാന്‍ ബോക്‌സിങ്ങിനിറങ്ങിയ ഒന്‍പത് വയസ്സുകാരന്‍

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് നിര്‍മാണം. ഇയ്യോബിന്റെ പുസ്തകം, സി.ഐ.എ ബി.അജിത്കുമാര്‍ എഡിറ്റിങ്ങും, സുരേഷ് രാജന്‍ ക്യാമറയും കൈകാര്യം ചെയ്യുന്നു. ഡോണ്‍ വിന്‍സെന്റാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Story highlights: Kuttavum Sikshayum release date announced