മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം; ശ്രദ്ധനേടി ‘മേജർ’ ടീസർ

April 13, 2021

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പങ്കുവയ്ക്കുന്ന ചിത്രമാണ് മേജർ. മഹേഷ് ബാബു, നടൻ സൽമാൻ ഖാൻ, മലയാള നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് ടീസർ പങ്കുവെച്ചത്. ഹിന്ദി, തെലുങ്ക് ഭാഷകൾക്ക് പുറമെ മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. ജൂലൈ രണ്ടിനാണ് റിലീസ് ചെയ്യുന്നത്. മഹേഷ് നിർമ്മിച്ച ഈ ചിത്രത്തിൽ ആദിവി ശേഷ് മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കുന്നു.

1.3 മിനിറ്റ് ദൈർഘ്യമുള്ള ടീസർ ‘എല്ലാവരും ദേശസ്‌നേഹികളാണ്. ഈ ദേശസ്നേഹികളെ സംരക്ഷിക്കുന്നവൻ ഒരു പട്ടാളക്കാരനാണ്’ എന്നത് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തിലൂടെ പങ്കുവെയ്ക്കുന്നു. 2008ലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള ഓർമ്മകൾ മേജർ ടീസർ പങ്കുവയ്ക്കുന്നു. താജ് ഹോട്ടൽ ഉൾപ്പെടെ നേരിട്ട ഭീകരാവസ്ഥ ചിത്രം പങ്കുവയ്ക്കുന്നുണ്ട്. ശശി ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read More: ‘ചിന്ന മച്ചാ.. എന്ന പുള്ളേ..’; കുഞ്ഞു തമിഴ് ഗായികയ്‌ക്കൊപ്പം ശ്രീഹരിയുടെ ഇഞ്ചോടിഞ്ച് പോരാട്ടം- വിഡിയോ

സോണി പിക്ചേഴ്സ്, എ + എസ് മൂവീസ് എന്നിവയുമായി സഹകരിച്ച് മഹേഷ് ആണ് മേജർ നിർമിക്കുന്നത്. സായി മഞ്‌ജ്രേക്കർ, ശോഭിത ധൂലിപാല, പ്രകാശ് രാജ്, രേവതി, മുരളി ശർമ എന്നിവരും മേജറിൽ അഭിനയിക്കുന്നു.

Story highlights- major teaser